എഡിറ്റര്‍
എഡിറ്റര്‍
സഞ്ജു സാംസണ്‍ അണ്ടര്‍ 19 ലോകകപ്പ് ടീമില്‍ ഇടം നേടി
എഡിറ്റര്‍
Monday 13th January 2014 10:23pm

sanjuvsamson1

ന്യൂദല്‍ഹി: മലയാളി ക്രിക്കറ്റ് താരം സഞ്ജു വി. സാംസണ്‍ അണ്ടര്‍ 19 ലോകകപ്പ് ടീമില്‍ ഇടം നേടി. ഇന്നലെ ചേര്‍ന്ന സിലക്ടര്‍മാരുടെ യോഗമാണ് ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്തത്. ഇന്ന് വൈകിട്ടായിരുന്നു ഔദ്യോഗിക പ്രഖ്യാപനം.

ഏഷ്യാ കപ്പ് ഫൈനലിലെയും ഐ.പി.എല്ലിലെയും മികച്ച പ്രകടനമാണ് സഞ്ജുവിനെ ലോകകപ്പ് ടീമിലേക്കെത്തിച്ചത്.
കഴിഞ്ഞ എ.പി.എല്ലില്‍ സഞ്ജു മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കഴിഞ്ഞ ഏഷ്യാകപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ സഞ്ജു നേടിയ സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുത്തത്.

അണ്ടര്‍ 19 ഏഷ്യാകപ്പില്‍ വിജയം നേടിയ ഇന്ത്യന്‍ നായകന്‍ വിജയ് സോളാണ് ലോകകപ്പിലെയും ടീം നായകന്‍.
ഫെബ്രുവരിയില്‍ യു.എ.ഇയില്‍ നടക്കുന്ന ലോക കപ്പില്‍ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ടീം: വിജയ് സോള്‍, സഞ്ജു വി. സാംസണ്‍, അഖില്‍ ഹെര്‍വാദ്കര്‍, അങ്കഷ് ബെയിന്‍സ്, റി്ക്കി ബുക്കി, ശ്രേയസ് അയ്യര്‍, സര്‍ഫറാസ് ഖാന്‍, ദീപക് ഹൂഡ, കുല്‍ദീപ് യാദവ്, ആമിര്‍ ഗാനി, കരണ്‍ കൈല. സി.വി. മിലന്‍, അവേഷ് ലാല്‍, എം.കെ സിങ്, അതിത് സേത്ത്.

സഞ്ജുവിന്റെ പരിശീലകനായ ബിജു ജോര്‍ജാണ് ടീമിന്റെ ഫീല്‍ഡിങ്ങ് കോച്ച്.

Advertisement