അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തെക്കുറിച്ചന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ വിശ്വാസ്യതയെ സംബന്ധിച്ച തന്റെ നിലപാടുകളെ അംഗീകരിക്കുന്നതാണ് അമികസ് ക്യൂറി രാജു രാമചന്ദ്രന്റെ റിപ്പോര്‍ട്ടെന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് പറഞ്ഞു.

കലാപത്തെക്കുറിച്ചന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ സമീപനത്തിലും ശൈലിയിലും അപര്യാപ്തതയുളളതായി ഈ വര്‍ഷം ഏപ്രിലില്‍ സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

Subscribe Us:

പ്രത്യേക അന്വേഷണസംഘം നടത്തുന്ന അന്വേഷണത്തിന്റെ വിശ്വാസ്യത സംബന്ധിച്ച് നിരവധി ഗൗരവകരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് അമികസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. ഗോധ്രാനന്തര കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പങ്കിനെപ്പറ്റി അന്വേഷിക്കുന്നത് സംബന്ധിച്ച് അമികസ് ക്യൂറി കോടതിയില്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ തന്റെ നിലപാടുകളെ സ്ഥാപിച്ചിരിക്കുന്നുവെന്ന് സഞ്ജയ് ഭട്ട് പറഞ്ഞു.