തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. മാനേജിംഗ് ഡയറക്ടര്‍ സഞ്ജീവ്കുമാര്‍ പട്‌ജോഷിയെ മാറ്റി. അദ്ദേഹത്തിനു പുതിയ ചുമതല നല്‍കുകയോ സ്ഥാനത്തേക്ക് പുതിയ എം.ഡിയെ നിയമിക്കുകയോ ചെയ്തിട്ടില്ല. സര്‍ക്കാരുമായുണ്ടായ കടുത്ത അഭിപ്രായ വ്യത്യാസവും കൃത്യമായി ഓഫീസില്‍ വരാറില്ലെന്ന പരാതിയും കാരണമാണ് പട്‌ജോഷിയെ നീക്കിയതെന്നാണ് വിവരം.

ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ആന്‍ഡ് ചീഫ് അക്കൗണ്ട്‌സ് ഓഫീസര്‍ എസ്. രാജശേഖരന്‍നായര്‍ക്കാണ് എം.ഡിയുടെ അധികചുമതല. ചലച്ചിത്ര വികസന കോര്‍പറേഷന്‍ എം.ഡിയും ഡി.ജി.പിയുമായ കെ.ജി. പ്രേംശങ്കറിനെ ഫയര്‍ ആന്‍ഡ് സെക്യൂരിറ്റി വിഭാഗം ഡയറക്ടറാക്കി. സിബി മാത്യൂസ് മുഖ്യ വിവരാവകാശ കമ്മിഷണറായതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ഈ നിയമനം. സിബി മാത്യൂസ് അന്വേഷിച്ചിരുന്ന ലോട്ടറി കേസിന്റെ ചുമതല എ.ഡി.ജി.പി: എസ്. അനന്തകൃഷ്ണന് നല്‍കി.