അഹമ്മദാബാദ്: ഡി.ജി.പി ആര്‍.ബി ശ്രീകുമാറുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് ശ്രമിക്കുന്നു. തന്നോട് ശത്രുത കാണിക്കുന്നതില്‍ അതിയായ വിഷമമുണ്ടെന്ന്  ശ്രീകുമാറിന് അയച്ച കത്തില്‍ പറയുന്നു.

ഒരേ രീതിയില്‍ ചിന്തിക്കുന്നവര്‍ തമ്മില്‍ ശത്രുതയില്‍ നില്‍ക്കുന്നത് അധികാരത്തിലിരിക്കുന്നവര്‍ക്ക് അവരുദ്ദേശിക്കുന്ന ഇളവുകള്‍ നേടിയെടുക്കാന്‍ സഹായകമാകും   ഗുജറാത്തില്‍ നീതി നടപ്പാകണം അതിന് ഇരുവരും ഒന്നിച്ചു നില്‍ക്കേണ്ടതുണ്ട് എന്നും കത്തില്‍ പറയുന്നു.

ഗുജറാത്ത് വംശഹത്യയെക്കുറിച്ച് അന്വേഷിക്കുന്ന നാനാവതി കമ്മീഷന്‍ മുമ്പാകെ ആര്‍.ബി ശ്രീകുമാര്‍ കഴിഞ്ഞദിവസം സമര്‍പ്പിച്ച കത്തില്‍ സഞ്ജീവ് ഭട്ടിന്റെ സത്യസന്ധത ചോദ്യം ചെയ്തു. ഇതോടെയാണ് രണ്ട് ഉദ്യോഗസ്ഥരും തമ്മില്‍ അഭിപ്രായ വ്യത്യാസം തുടങ്ങിയത്.

സംസ്ഥാന ഇന്റലിജന്‍സ് വിഭാഗത്തിന്റെ പക്കലുണ്ടായിരുന്ന പ്രധാനപ്പെട്ട വിവരങ്ങളെല്ലാം ഒഴിവാക്കിയാണ് ശ്രീകുമാര്‍ അ്‌ന്വേഷണ കമ്മീഷനില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചതെന്ന ആരോപണമായിരുന്നു ഭട്ട് ഉന്നയിച്ചിരുന്നത്. ഇത്തരം പ്രസ്ഥാവനയില്‍ ദു:ഖം രേഖപ്പെടുത്തിയാണ് സഞ്ജീവ് ഭട്ട് കത്തയച്ചത്.

Malayalam News

Kerala News In English