ബോളിവുഡിലെ ക്ലാസിക് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി സീരിയല്‍ രംഗത്തേക്ക്. ബിഗ് സ്‌ക്രീനില്‍ പ്രണയ വസന്തം സൃഷ്ടിച്ച ബന്‍സാലി ടെലിവിഷനിലേക്കും പ്രണയ കഥയുമായി തന്നെയാണ് എത്തുന്നത്.

Ads By Google

ഗുജറാത്തിലെ ക്ലാസിക് പ്രണയ നോവലായ സരസ്വതിചന്ദ്രയെ സീരിയലാക്കാനാണ് ബന്‍സാലി തീരുമാനിച്ചിരിക്കുന്നത്. സരസ്വതിചന്ദ്രയുടെയും കുമുദിന്റേയും പ്രണയമാണ് കഥയുടെ ഇതിവൃത്തം.

സ്റ്റാര്‍ പ്ലസിലാണ് ബന്‍സാലിയുടെ സീരിയല്‍ എത്തുന്നത്. ബന്‍സാലിയുടെ സിനിമയുടെ മാതൃകയില്‍ വമ്പന്‍ സെറ്റിലാണ് സീരിയലിന്റെ ചിത്രീകരണം എന്നാണ് അറിയുന്നത്.

ബിഗ് സ്‌ക്രീനില്‍ ദേവദാസ്, സാവരിയ തുടങ്ങിയ പ്രണയകഥകള്‍ രചിച്ച ബന്‍സാലി സീരിയലിലും ആ മാജിക് കാട്ടുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

ഫെബ്രുവരി 25 മുതല്‍ രാത്രി 7.30 ന് സീരിയല്‍ ആരംഭിക്കും. സീരിയല്‍ പ്രേക്ഷകരുടെ സ്വീകരണമുറി ഇനി പ്രണയത്താല്‍ നിറഞ്ഞ് കവിയുമെന്നാണ് ബന്‍സാലി ഉറപ്പ് നല്‍കുന്നത്.