എഡിറ്റര്‍
എഡിറ്റര്‍
മുംബൈ സ്‌ഫോടന കേസ്: സഞ്ജയ് ദത്തിന്റെ പരോള്‍ ഫെബ്രുവരി 19 വരെ നീട്ടി
എഡിറ്റര്‍
Monday 20th January 2014 5:41pm

sanjay..

മുംബൈ: 1993 ലെ മുംബൈ സ്‌ഫോടന കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ പരോള്‍ കാലാവധി ഫെബ്രുവരി 19 വരെ നീട്ടി. സ്‌ഫോടന കേസില്‍ അഞ്ച് വര്‍ഷത്തെ തടവിനാണ് സഞ്ജയ് ദത്ത് ശിക്ഷിക്കപ്പെട്ടത്.

സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യതയെ ഈ മാസം കരളില്‍ ട്യൂമര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സഞ്ജയ് ദത്തിന് പരോള്‍ അനുവദിച്ചത്.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത ചിതിത്സയിലായിരുന്നു.

1993ലെ മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആയുധങ്ങള്‍ കൈവശം വെച്ചു എന്ന കുറ്റത്തിനാണ് സഞ്ജയ് ദത്ത് ശിക്ഷയനുഭവിക്കുന്നത്.

അഞ്ച് വര്‍ഷത്തേക്കാണ് ശിക്ഷ. ഒന്നര വര്‍ഷത്തെ ശിക്ഷാ കാലാവധിയേ ഇപ്പോള്‍ പൂര്‍ണ്ണമായിട്ടുള്ളൂ. പൂനെയിലെ യേര്‍വാഡാ ജയിലിലാണ് സഞ്ജയ് ദത്ത് കഴിയുന്നത്.

Advertisement