യന്തിരനുശേഷം മണിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സഞ്ജയ് നായകനാകുന്നു. ബാബ രാംദേവിന്റെ ജീവിത കഥയുമായാണ് മണി ശങ്കര്‍ എത്തുന്നത്. സഞ്ജയ് ആണ് ബാബ രാംദേവായി ചിത്രത്തിലെത്തുന്നത്.

ബാബ രാംദേവ് ഇക്കാര്യം ആവശ്യപ്പെട്ട് മണി ശങ്കറിനെയും നോക്കൗട്ടിന്റെ നിര്‍മ്മാണ സഹായി അമിതാഭ് പരേഖിനെയും സന്ദര്‍ശിച്ചിരുന്നതായി മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Subscribe Us:

‘നോക്കൗട്ട്’ എന്ന സഞ്ജയുടെ ചിത്രം ബാബയെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. ഇതാണ് തന്റെ ജീവിതശൈലി ചലച്ചിത്രമാക്കണമെന്ന് പറായാന്‍ ബാബയെ പ്രേരിപ്പിച്ചത്. ബാബയെ കുറിച്ച് സിനിമ ചെയ്യാന്‍ സംവിധായകനും നല്ല താല്‍പര്യമുണ്ട്.