സഞ്ജയ് ദത്ത് വാക്കു പറഞ്ഞാല്‍ വാക്കാണ്, അത് മാന്യതയോടാണ് പറഞ്ഞതെങ്കിലോ എപ്പോള്‍ പാലിച്ചു എന്നു ചോദിച്ചാല്‍ മതി. പക്ഷേ ഇത്തവണ ദത്ത് നല്‍കിയ വാക്കിന് പ്രത്യേകതയുണ്ട്. ദത്തിന്റെ മാന്യയായ ഭാര്യ മാന്യത ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കി എന്നത് വലിയ അത്ഭുതമൊന്നുമല്ല. എന്നാല്‍ തനിക്ക് ഇരട്ട കുട്ടികളെ നല്‍കിയതിന് ദത്ത് ഭാര്യയ്ക്ക് നല്‍കിയ സമ്മാനം കേട്ടാല്‍ ആരു ഞെട്ടും. ഒരു റോള്‍ റോയ്‌സ് ലക്ഷ്വറി കാര്‍. വലിയ വിലയൊന്നുമില്ല. വെറും മൂന്നുകോടി രൂപമാത്രം.

ഭാര്യയോടൊപ്പം കടയിലെത്തിയതും, കാറു നോക്കിയതും വാങ്ങിയതും ഒരുമിച്ചു കറങ്ങിയതും എല്ലാം പെട്ടെന്നായിരുന്നു.

എന്തിനും ഒരു ഭാഗ്യം വേണം. അല്ലേ! എന്തായാലും മാന്യതയ്ക്കുള്ളതുപൊലെ ഭാഗ്യം ആര്‍ക്കുമുണ്ടാവില്ല. അല്ലെങ്കില്‍ ലോകത്ത് എത്ര പേര്‍ ഇരട്ട പ്രസവിക്കുന്നു. അവര്‍ക്കാര്‍ക്കും റോള്‍സ് റോയ്‌സ് പോയിട്ട് നാനോ കാര്‍ പോലും കിട്ടിയിട്ടുണ്ടാവില്ല.