Categories

നൂറാനിക്കെതിരേ സഞ്ജയ്ദത്ത് മാനനഷ്ടക്കേസിന്

മുംബൈ: പ്രമുഖ നിര്‍മ്മാതാവ് ഷക്കീല്‍ നൂറാനിക്കെതിരേ മാനനഷ്ടത്തിന് കേസ് നല്‍കാന്‍ സഞ്ജയ് ദത്ത് തയ്യാറെടുക്കുന്നു. ഒരു സിനിമാകരാറില്‍ ഒപ്പിട്ട് പാതിവഴിയില്‍വെച്ച് സഞ്ജയ്ദത്ത് പിന്‍മാറിയതുമൂലം തനിക്ക് കോടികളുടെ നഷ്ടമുണ്ടെന്ന് നൂറാനി ആരോപിച്ചിരുന്നു. നൂറാനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ദത്തിന്റെ ഫ് ളാറ്റും ഓഫീസും കണ്ടുകെട്ടാന്‍ ഹൈക്കോടതി നോട്ടീസയച്ചിരുന്നു.

‘ജാന്‍ കി ബാസി’ എന്ന സിനിമയുടെ കരാര്‍ ഒപ്പിട്ടശേഷം ദത്ത് പാതിവഴിയില്‍ നിന്നു പിന്‍മാറിയതിനെതിരെയാണ് ഷക്കീല്‍ നൂറാനി പരാതി നല്‍കിയത്. ദത്ത് പിന്‍മാറിയത് വഴി തനിക്ക് 2.03 കോടിരൂപയുടെ നഷ്ടമുണ്ടായെന്നും അതിനാല്‍ ദത്ത് തനിക്ക് നഷ്ടപരിഹാരം നല്‍കണമെന്നുമാവശ്യപ്പെട്ടാണ് നൂറാനി ഹൈക്കോടതിയെ സമീപിച്ചത്.

മുപ്പതു ദിവസത്തെ നോട്ടീസാണ് കോടതി ദത്തിനു നല്‍കിയിട്ടുള്ളത്. മുംബൈയിലെ ബാന്ദ്രയില്‍ പാലി ഹില്ലില്‍ ഇംപീരിയല്‍ ഹൈറ്റ്‌സിലെ ഫ് ളാറ്റിനു മുന്നില്‍ ഈ നോട്ടീസ് പതിച്ചിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

തള്ള് മാമന്റേം സെയ്ഫ് കുമ്മന്റേം അമിട്ട് ഷാജീന്റേം പിന്‍ഗാമികളല്ലെ. ഇങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ; എം.ബി രാജേഷിന്റെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: എം.ബി രാജേഷ് എം.പിയുടെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയയില്‍ സൈബര്‍ സഖാക്കള്‍.ചടങ്ങേതുമായി കൊള്ളട്ടെ, ഫോട്ടോഷോപ്പാക്കി മാറ്റാന്‍ സംഘികളുണ്ടാകുമെന്നും വന്ന് വന്ന് സംഘികള്‍ക്ക് സ്വന്തം മാതാപിതാക്കളെ മനസ്സിലാക്കാനും ഫോട്ടോഷോപ്പ് വേണ്ടി വരുമെന്നുമാണ് ചിലരുടെ പ്രതികരണം.കൊച്ചിയിലെത്തിയ സണ്ണി ലിയോണിന്റെ ചിത്രമായ