മുംബൈ: കടഞ്ഞെടുത്തതുപോലുള്ള ഒരു ശരീരം വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ സ്വന്തമാക്കിയയാളാണ് സൂപ്പര്‍താരം സഞ്ജയ് ദത്ത്. ശരീരത്തില്‍ ടാറ്റൂ പതിപ്പിക്കുന്ന കാര്യത്തിലും ഒന്നാമന്‍ ദത്ത് തന്നെ. എട്ട് ടാറ്റൂകളാണ് ദത്തിന്റെ ശരീരത്തിലുള്ളത്.

‘ഞാന്‍ ടാറ്റൂവിന് അടിമയാണ്. ഗോവയില്‍ വച്ചാണ് ആദ്യമായി ശരീരത്തില്‍ ടാറ്റൂ പതിപ്പിക്കുന്നത്. വലത്തെ ചുമലിലാണ് ഇത് പതിപ്പിച്ചത്. ഇപ്പോള്‍ എന്റെ ശരീരത്തില്‍ എട്ട് ടാറ്റൂകളാണുള്ളത്. എല്ലാം എനിക്ക് ഒരുപോലെ ഇഷ്ടമാണ്. ഇനിയും ടാറ്റൂകള്‍ പതിപ്പിക്കും.’ 51 കാരനായ ദത്ത് പറഞ്ഞു.

മാതാവ് നര്‍ഗീസിന്റെയും പിതാവ് സുനില്‍ ദത്തിന്റെയും പേരുകള്‍ ടാറ്റൂ ചെയ്തിട്ടുണ്ട്. ഇതിനു പുറമേ ലക്കി നമ്പര്‍, രാശിചക്രം, തിബറ്റന്‍ ഓം എന്നിവയും ശരീരത്തില്‍ പതിപ്പിച്ചിട്ടുണ്ട്.

ഭാര്യ മാന്യതയുടെ യഥാര്‍ത്ഥ പേരും ( ദില്‍നാഷിന്‍) വലത് കൈയിലും, ഇടത്തേ കൈയില്‍ സിംമ്പ റൂള്‍സ് എന്നെഴുതിയതും കാണാം. ഇഷ്ടദൈവനായ ശിവന്റെ രൂപവും ദത്ത് ടാറ്റൂചെയ്തിട്ടുണ്ട്.