എഡിറ്റര്‍
എഡിറ്റര്‍
ഭാര്യയെ ആശുപത്രി കിടക്കയില്‍ കണ്ട സഞ്ജയ് ദത്ത് പൊട്ടിക്കരഞ്ഞു
എഡിറ്റര്‍
Saturday 11th January 2014 12:02am

sanjay-dutt

ഭാര്യ മാന്യതയെ ആശുപത്രി കിടക്കയില്‍ കണ്ട ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് പൊട്ടിക്കരഞ്ഞതായി വാര്‍ത്ത.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത ചിതിത്സയിലായിരുന്നു.

തല കറങ്ങി വീണതിനെ തുടര്‍ന്നാണ് മാന്യതയെ ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മുംബൈ സ്‌ഫോടനക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്ന സഞ്ജയ് ദത്ത് ഇപ്പോള്‍ പരോളിലാണ്.

ജീവിതത്തില്‍ തനിക്ക് ഏറെ നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നും കാന്‍സര്‍ വന്ന് മരിച്ച അമ്മയേയും ആദ്യഭാര്യയേയുമാണ് ഇപ്പോള്‍ മാന്യതയെ ആശുപത്രിക്കിടക്കയില്‍ കാണമ്പോള്‍ ഓര്‍മ്മ വരുന്നതെന്നും സഞ്ജയ് ദത്ത് പറഞ്ഞു.

ശ്വാസകോശ സംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നേരത്തേ മാന്യതയ്ക്ക് സര്‍ജറിയും നടത്തിയിരുന്നു.

Advertisement