ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ വനിതകളുടെ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ- റഷ്യയുടെ എലേന വെസ്‌നീന സഖ്യം രണ്ടാം റൗണ്ടില്‍ കടന്നു. അമേരിക്കയുടെ സാമന്ത ക്രൗഫോര്‍ഡ്- മഡിസണ്‍ കീസ് സഖ്യത്തെയാണ് സാനിയ – വെസ്‌നീന കൂട്ടുകെട്ട് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-2, 6-0.

അതേസമയം, മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയ്‌സ്- റഷ്യയുടെ എലേന വെസ്‌നീന സഖ്യവും രണ്ടാം റൗണ്ടില്‍ കടന്നു. റഷ്യയുടെ നാദിയ പെട്രോവ- ബ്രിട്ടന്റെ ജാമി മുറെ സഖ്യത്തെയാണ് ഇന്തോ- റഷ്യന്‍ സഖ്യം മറികടന്നത്. സ്‌കോര്‍: 6-2, 6-7(7), 1-0(6).

പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ സോംദേവ് ദേവ്‌വര്‍മന്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ബ്രിട്ടീഷ് താരം ആന്‍ഡി മുറെയോടു തോറ്റാണ് സോംദേവ് പുറത്തായത്. സ്‌കോര്‍: 7-6(5), 6-2, 6-3.