ലഖ്‌നൗ: രാജ്യത്ത് ക്രിക്കറ്റിന് നല്‍കുന്ന അമിതപ്രാധാന്യം ടെന്നിസ് അടക്കമുള്ള മറ്റുകായിക ഇനങ്ങളെ ബാധിക്കരുതെന്ന് ഇന്ത്യന്‍ ടെന്നിസ് സെന്‍സേഷന്‍ സാനിയ മിര്‍സ പറഞ്ഞു. ടെന്നിസ് രംഗത്തേക്ക് പുതിയ താരങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ടെന്നും സാനിയ പ്രതീക്ഷ പ്രകടിപ്പിച്ചു.

ലിയാന്‍ഡര്‍ പെയ്‌സും മഹേഷ് ഭൂപതിയും ഒരുമിക്കുമെന്ന വാര്‍ത്തയെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ ടെന്നിസിന് മികച്ച നേട്ടങ്ങള്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്നും സാനിയ പറഞ്ഞു. പരിക്കുമൂലം കുറച്ചുകാലത്തേക്ക് വിട്ടുനിന്നെങ്കിലും താന്‍ ഇപ്പോള്‍ ടെന്നിസ് രംഗത്ത് സജീവമാണെന്നും സാനിയ സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് സാനിയ വ്യക്തമാക്കി.

Subscribe Us: