ബാംഗ്ലൂര്‍: ബാല്യകാല സുഹൃത്ത് മുഹമ്മദ് ഷോറാബ് മിര്‍സയുമായുള്ള വിവാഹത്തില്‍നിന്ന് സാനിയ മിര്‍സ പിന്‍മാറിയതായി സാനിയയുടെ പിതാവ് ഇമ്രാന്‍ വെളിപ്പെടുത്തി.

കഴിഞ്ഞ ജൂലായില്‍ ഇരുവരുടെയും വിവാഹ നിശ്ചയം വന്‍ ചടങ്ങായി നടത്തിയിരുന്നു. ഷാറാബ് എം ബി എ പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം വിവാഹം നടത്തുമെന്നായിരുന്നു പറഞ്ഞത്. ഒന്നരവര്‍ഷത്തിനുശേഷമായിരിക്കും അതുണ്ടാവുകയെന്നും സാനിയയുടെ പിതാവ് അന്ന സൂചിപ്പിച്ചിരുന്നു.

Subscribe Us:

മുഹമ്മദ് ഷോറാബ് സമ്മാനിച്ച 20 ലക്ഷംരൂപ വിലവരുന്ന ഘാഗ്ര ചോളിയണിഞ്ഞ് വിവാഹ നിശ്ചയത്തിനെത്തിയ സാനിയ അന്ന് ഏറെ മാധ്യമ ശ്രദ്ധനേടിയിരുന്നു. പത്തുലക്ഷത്തോളം രൂപ വിലമതിക്കുന്ന രത്‌നപതക്കമാണ് സാനിയ ഷോറാബിന് സമ്മാനമായി നല്‍കിയത്.

വിവാഹ ശേഷം ടെന്നീസില്‍ നിന്ന് പിന്‍മാറുമെന്ന് കഴിഞ്ഞ ദിവസം സാനിയ വ്യക്തമാക്കിയിരുന്നു.