ന്യൂദല്‍ഹി: റോഡില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് വന്ദേമാതരം ചൊല്ലാന്‍ യോഗ്യത ഉണ്ടോയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇക്കാര്യം നമ്മള്‍ സ്വയം പരിശോധിക്കണം. ശുചീകരണ തൊഴിലാളികള്‍ക്കാണ് രാജ്യത്ത് വന്ദേമാതരം ചൊല്ലാന്‍ ഏറ്റവും യോഗ്യതയെന്നും മോദി പറഞ്ഞു.

വിവേകാനന്ദ സ്വാമിയുടെ ലോകമത സമ്മേളന പ്രഭാഷണത്തിന്റെ 125ാം വാര്‍ഷിക ആഘോഷ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു മോദി. രാജ്യത്തെ ശുചിയാക്കുന്നവരാണ് ഭാരതമാതാവിന്റെ യഥാര്‍ഥ മക്കളെന്നും അവര്‍ക്കാണ് വന്ദേമാതരം ആലപിക്കാന്‍ അര്‍ഹതയെന്നും മോദി പറഞ്ഞു.

ഇന്നത്തെ ദിവസമായ സെപ്റ്റംബര്‍ 11 2001ലെ സംഭവങ്ങളുടെ പേരിലാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. എന്നാല്‍ ഇതിന് മുമ്പ് 9/11 ഉണ്ടായിരുന്നു. അത് 1893ല്‍ ആയിരുന്നു. സ്‌നേഹത്തെ കുറിച്ചായിരുന്നു ഇതെന്നും വിവേകാനന്ദന്റെ പ്രവര്‍ത്തനങ്ങളെ ചൂണ്ടിക്കാട്ടി മോദി പറഞ്ഞു.

ദല്‍ഹി വിഗ്യാന്‍ഭവനില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രിയുടെ പ്രസംഗം. മോദിയുടെ പ്രസംഗം സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥികളെ കേള്‍പ്പിക്കണമെന്ന യു.ജി.സി നിര്‍ദേശം വിമര്‍ശനമുയര്‍ന്നിരുന്നു.

ബംഗാളില്‍ മോദിയുടെ പ്രസംഗം കേള്‍പ്പിക്കില്ലെന്ന് മമത സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു.