എഡിറ്റര്‍
എഡിറ്റര്‍
സാനിയയുടെ പരാതി ഗൗരവമുള്ളത് : മഹേഷ് ഭൂപതി
എഡിറ്റര്‍
Thursday 28th June 2012 12:31pm

ന്യൂദല്‍ഹി : ടെന്നീസ് താരം സാനിയ മിര്‍സ ഇന്ത്യന്‍ ടെന്നീസ് അസോസിയേഷനെതിരെ ഉയര്‍ത്തിയ പരാതി ഗൗരവമുള്ളതാണെന്ന് മഹേഷ് ഭൂപതി. സാനിയയുടെ പ്രസ്താവന അതിന്റേതായ രീതിയില്‍ ഉള്‍കൊള്ളുന്നുവെന്ന പറഞ്ഞ ഭൂപതി സാനിയക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും പറഞ്ഞു.

ടെന്നീസ് അസോസിയേഷന്‍ സാനിയയോട് ആലോചിക്കാതെയാണ് താനുമായുള്ള കൂട്ട്‌കെട്ട് മാറ്റി ലിയാന്‍ഡര്‍ പെയ്‌സുമായി ചേര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം സാനിയ ഇന്ത്യന്‍ ടെന്നീസ് അസോസിയേഷനേയും ലിയാന്‍ഡര്‍ പെയ്‌സിനെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ടെന്നീസ് അസോസിയേഷിന്‍ തന്നെ ഉപകരണമാക്കി മാറ്റിയെന്നായിരുന്നു സാനിയ ഇന്നലെ പറഞ്ഞത്. മിക്‌സഡ് ഡബിള്‍സില്‍ പെയ്‌സിനൊപ്പം കളിക്കണമെന്ന് എഴുതിക്കൊടുക്കണമെന്ന് പറഞ്ഞതും സാനിയയെ ചൊടിപ്പിച്ചിരുന്നു.

Advertisement