എഡിറ്റര്‍
എഡിറ്റര്‍
ടെന്നിസ് അക്കാദമി തുടങ്ങാന്‍ സാനിയ
എഡിറ്റര്‍
Sunday 14th October 2012 11:31am

ഹൈദരാബാദ്: ഇത്രയും കാലം സാനിയ മിര്‍സയെ കായിക പ്രേമികള്‍ കണ്ടത് ക്വാര്‍ട്ടിലാണെങ്കില്‍ ഇനി മുതല്‍ ടെന്നിസ് പരിശീലകയുടേയോ അതിന് മുകളിലോ ഉള്ള സ്ഥാനത്തോ ഒക്കെയായിരിക്കും സാനിയയെ കാണുക.

ടെന്നിസ് മേഖലയിലേക്ക് പുതിയ താരങ്ങളെ കണ്ടെത്തുന്നതിന്റെ ഭാഗമായി സ്വന്തമായി ഒരു പരിശീലന അക്കാദമി തുടങ്ങുകയാണ് സാനിയ.

Ads By Google

ഹൈദരാബാദിലാണ് സാനിയയുടെ ടെന്നിസ് അക്കാദമി പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ അക്കാദമി പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് താരം.

നാല് ഏക്കറില്‍ നിര്‍മിക്കുന്ന അക്കാദമിയില്‍ ആദ്യഘട്ടത്തില്‍ ഒന്‍പത് ഹാര്‍ഡ് കോര്‍ട്ടുകളാണ് ഉണ്ടാവുക. ഭാവിയില്‍ മൂന്ന് കളിമണ്‍ കോര്‍ട്ടുകള്‍കൂടി നിര്‍മിക്കാനും പദ്ധതിയുണ്ട്.

10 വര്‍ഷത്തിനകം പുതിയ താരങ്ങളെ ഇന്ത്യന്‍ ടെന്നിസിന് സമ്മാനിക്കുകയാണു ലക്ഷ്യമെന്ന് സാനിയ മിര്‍സ പറഞ്ഞു. ഇത് തന്റെ പുതിയ സംരഭമാണ്. എങ്ങനെ വരുമെന്നോ റിസള്‍ട്ട് എന്താവുമെന്നോ അറിയില്ല. ഇതിന്റെ പിന്നില്‍ എനിയ്‌ക്കൊപ്പം നിന്ന എല്ലാവരോടും കടപ്പാടുണ്ട്.

അക്കാദമി സ്ഥാപിക്കുകയെന്നത് ഏറെ നാളത്തെ ആഗ്രഹമായിരുന്നു. അതിന്റെ സഫലീകരണത്തിനായാണ് ഇനിയുള്ള തന്റെ ശ്രമം-സാനിയ പറഞ്ഞു.

Advertisement