ന്യൂദല്‍ഹി: പരിക്ക് മൂലം വലയുന്ന ഇന്ത്യന്‍ ടെന്നീസ് താരങ്ങളായ സാനിയ മിര്‍സക്കും സോംദേവ് വര്‍മ്മനും വ്യക്തിഗത റാങ്കിങ്ങിലും തിരിച്ചടി. ഡബ്ലിയുടിഎയുടെ പുതിയ എടിപി ടെന്നീസ  റാങ്കിങ്ങില്‍ വനിതകളുടെ വിഭാഗത്തില്‍ സാനിയയുടെ റാങ്ക് 81 ല്‍ നിന്ന് 88 ആയി. പുരുഷ വിഭാഗം സിംഗിള്‍സ് റാങ്കിംഗില്‍ സോംദേവ് എഴുപതാം സ്ഥാനത്തായി. നേരത്തെ സോംദേവ് അറുപത്തിഅഞ്ചാം സ്ഥാനത്തായിരുന്നു.

തുടര്‍ച്ചയായ പരുക്കിനെ തുടര്‍ന്നുണ്ടായ മോശം പ്രകടനങ്ങളാണിതിനു കാരണം. യു.എസ് ഓപ്പണ്‍ ചാംപ്യന്‍ഷിപ്പിനിടെ സാനിയക്ക് കാല്‍മുട്ടിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനക്ക് ശേഷം ഡോക്ടര്‍മാര്‍ സാനിയക്ക് ആറാഴ്ചത്തെ വിശ്രമം നിര്‍ദ്ദേശിച്ചിരുന്നു.

ഫലത്തില്‍ സാനിയക്ക് ഡബ്ല്യുടിഎ സര്‍ക്യൂട്ട് സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ല. ഇത് സാനിയയുടെ റാങ്കിംങ്ങ് വീണ്ടും താഴോട്ട്് വീഴ്ത്തുമെന്നാണ വിലയിരുത്തപ്പെടുന്നത്. കൈക്കുഴയ്‌ക്കേറ്റ പരുക്കിനെതുടര്‍ന്ന് ദീര്‍ഘകാലം കളിക്കളത്തില്‍നിന്ന് വിട്ട് നിന്ന സാനിയ കഴിഞ്ഞ വര്‍ഷം ശക്തമായ തിരിച്ച് വരവ് നടത്തുകയായിരുന്നു. 2011 സീസണില്‍ തന്റെ റാങ്കിങ്ങ് 166ല്‍ നിന്ന് 64 ആയി മെച്ചപ്പെടുത്താന്‍ സാനിയക്ക് കഴിഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ജപ്പാനെതിരെ നടന്ന് ഡേവിസ് കപ്പ് ലോക ഗ്രൂപ്പ് പ്ലേ ഓ്ഫ് മത്സരത്തിനിടെയാണ് സോംദേവിന് പരിക്കേറ്റത്. ഇന്ത്യയുടെ ഒന്നാം നമ്പര്‍ സിംഗിള്‍സ് താരമായ സോംദേവിന് വലത്തേ ഷോള്‍ഡറിനാണ് പരിക്കേറ്റിരുക്കുന്നത്.

അതേസമയം ഡബിള്‍സ് റാങ്കിങ്ങില്‍ സാനിയ പത്താം സ്ഥാനം നിലനിര്‍ത്തി. ഡബിള്‍സ് റാങ്കിങ്ങില്‍ മഹേഷ് ഭൂപതി (6), രോഹന്‍ ബൊപ്പണ്ണ (14), ലിയാന്‍ഡര്‍ പേസ് (8) എന്നിവരും മാറ്റമില്ലാതെ തുടരുന്നു. ഡബിള്‍സ് ടീം റാങ്കിങ്ങില്‍ ഭൂപതി പേസ് സഖ്യം നേരത്തെയുണ്ടായിരുന്ന നാലാം സ്ഥാനം നിലനിര്‍ത്തി. ഇന്തയുടെ തന്നെ രോഹന്‍ ബൊപ്പണ്ണയും പാക്കിസ്താന്റെ അയ്ഷാം അല്‍ ഹഖ് ഖുറേശി സംഖ്യം ഒന്‍പതാം സ്ഥാനത്താണ്.