ന്യൂഡല്‍ഹി: തന്റെ വിവാഹത്തോടെ ടെന്നിസ് കോര്‍ട്ടിനോട് വിടപറയുമെന്ന് സാനിയ മിര്‍സ. ന്യൂദല്‍ഹിയില്‍ വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുമ്പോഴാണ് സാനിയ ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാഹം ശേഷം പ്രൊഫണല്‍ ടെന്നീസ് താരമായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് സാനിയ വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ ബാല്യകാല സുഹൃത്തായ സൊഹ്‌റാബ് മിര്‍സയുമായി സാനിയയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു.

എന്നാല്‍ സാനിയയുടെ കരിയറിന് തന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും വിവാഹ ശേഷവും കളി തുടരുന്നതിന് സാനിയക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും സൊഹ്‌റാബ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹ തീയതി നിശ്ചയിച്ചിട്ടില്ല.

Subscribe Us: