എഡിറ്റര്‍
എഡിറ്റര്‍
സാനിയ പുറത്ത്: ഇന്ത്യയുടെ ഒളിംപിക്‌സ് പ്രതീക്ഷ മങ്ങി
എഡിറ്റര്‍
Wednesday 30th May 2012 9:56am

പാരിസ്: ഇന്ത്യയുടെ ഒളിംപിക്‌സ് ടെന്നിസ് പ്രതീക്ഷകള്‍ക്ക് വീണ്ടും മങ്ങല്‍.  വനിതാ വിഭാഗം ഡബിള്‍സില്‍ നിന്നും സാനിയ- യുഎസിന്റെ ബിതേന്‍ മറ്റെക് സാന്‍ഡ്‌സ്  സഖ്യം ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസിന്റെ ആദ്യ റൗണ്ടില്‍ പുറത്തായതാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായത്.

ആദ്യ റൗണ്ടില്‍ റൊമാനിയയുടെ എഡിനാ ഗല്ലോവിറ്റ്‌സ് ഹാള്‍- റഷ്യയുടെ നിനാ ബ്രഡ്ചിക്കോവ സഖ്യത്തോടാണ് സാനിയ സഖ്യം തോല്‍വി സമ്മതിച്ചത്.

സ്‌കോര്‍: 6-3, 4-6, 7-5. ആദ്യത്തെ രണ്ടു സെറ്റുകള്‍ പൂര്‍ത്തിയായപ്പോള്‍ സമനില പാലിച്ച മത്സരത്തില്‍ മൂന്നാമത്തെ സെറ്റ് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ ശേഷമാണ് സാനിയാ സഖ്യം കീഴടങ്ങിയത്.

ഒളിംപിക്‌സില്‍ സ്വന്തം പങ്കാളിയെ നിശ്ചയിക്കാനുള്ള അവകാശത്തോടെ മിക്‌സ്ഡ് ഡബിള്‍സിനു നേരിട്ടു യോഗ്യത നേടണമെങ്കില്‍ ലോക ടെന്നിസ് ഡബിള്‍സ് റാങ്കിങ്ങില്‍ പത്താം സ്ഥാനം വേണം. സാനിയ നിലവില്‍ പത്താം സ്ഥാനത്താണ്.

സാനിയയും ബഥനി മറ്റക് സാന്‍ഡ്‌സും ചേര്‍ന്ന സഖ്യം ഫ്രഞ്ച് ഓപ്പണിലെ ആദ്യ റൗണ്ടില്‍ 3-6, 6-4, 5-7നു റഷ്യക്കാരി നീന ബ്രാറ്റ്ചിക്കോവ – റുമേനിയക്കാരി എഡിന ഗല്ലോവിസ്റ്റ് ഹാള്‍ സഖ്യത്തോടു തോറ്റു. കഴിഞ്ഞ തവണ സാനിയ സഖ്യം ഇവിടെ ഫൈനല്‍ കളിച്ചതായിരുന്നു.

Advertisement