ന്യൂദല്‍ഹി: ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ കോമണ്‍വെല്‍ത്ത് ഉദ്ഘാടന ചടങ്ങിനെത്തില്ല. ലിയാന്‍ഡര്‍ പേസുമായി നാളെ മിക്‌സഡ് ഡബിള്‍സ് മത്സരങ്ങള്‍ക്കിറങ്ങുന്നതിനാല്‍ ആവശ്യത്തിന് വിശ്രമം എടുക്കാനാണ് തീരുമാനം. ടീം അംഗ ങ്ങളും പരിശീലകരും ഇന്ത്യന്‍ ടീം ഒഫീഷ്യല്‍സും ഒത്തൊരുമിച്ചാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മറ്റ് പ്രമുഖരെല്ലാം പങ്കെടുക്കും. ലോക ടെന്നിസ് റാങ്കില്‍ പിറകോട്ട് പോയ സാനിയ കോമണ്‍വെല്‍ത്ത് ഗെയിംസിലൂടെ പ്രകടനം മെച്ചപ്പെടുത്താനാണ് ആഗ്രഹിക്കുന്നത്.