എഡിറ്റര്‍
എഡിറ്റര്‍
സ്വന്തം വീടിന്റെ വേദനയ്‌ക്കൊപ്പമോ ഭര്‍തൃഗൃഹത്തിന്റെ സന്തോഷത്തോടൊപ്പമോ?; ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനു പിന്നാലെ ലോകം കാത്തിരുന്ന മറുപടിയുമായി സാനിയ മിര്‍സ
എഡിറ്റര്‍
Monday 19th June 2017 5:09pm

ഓവല്‍: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനു മുന്നില്‍ കവാത്തു മറക്കുകയായിരുന്നു ഇന്ത്യ. കിരീടം പ്രതീക്ഷിച്ചിറങ്ങിയവര്‍ ഒന്നു പൊരുതുക പോലും ചെയ്തില്ലെന്നതാണ് വാസ്തവം. മത്സരശേഷം പ്രതികരണവുമായി നിരവധി താരങ്ങളും മറ്റും രംഗത്തെത്തിയെങ്കിലും ഏവരും ശ്രദ്ധയോടെ കാത്തിരുന്നത് ഒരാളുടെ പ്രതികരണത്തിനായിരുന്നു.

ഇന്ത്യയുടെ മകളും പാകിസ്ഥാന്റെ മരുമകളുമായ സാനിയ മിര്‍സയുടെ പ്രതികരണത്തിനായിരുന്നു ക്രിക്കറ്റ് ആരാധകരും മറ്റും കാത്തിരുന്നത്. കാരണം സാനിയയുടെ ഹൃദയത്തിന്റെ ഒരു ഭാഗം ഇന്ത്യയിലും മറ്റൊരു ഭാഗം പാകിസ്താനിലുമാണല്ലോ. സ്വന്തം രാജ്യത്തിനെതിരെ ഭര്‍ത്താവ് ഷുഐബ് മാലിക്ക് അടക്കമുള്ള 11 പാക് താരങ്ങള്‍ അണിനിരക്കുമ്പോള്‍ സാനിയ ആരുടെ കൂടെ നില്‍ക്കുമെന്നതാണ് എല്ലാവരുടെയും മനസിലെ ചിന്ത.


Also Read: ക്രിസ്ത്യാനികള്‍ക്കെതിരെ ഹിന്ദുക്കള്‍ ആയുധമെടുക്കണം; യേശു അക്രമത്തിന് ആഹ്വാനം നല്‍കി; വിദ്വേഷ പ്രസംഗവുമായി ആര്‍.എസ്.എസ് പ്രഭാഷകന്‍ ഗോപാലകൃഷ്ണന്‍


ഏതായാലും മത്സരശേഷം സാനിയയുടെ ട്വീറ്റെത്തി. ഇന്ത്യയെയും പാകിസ്ഥാനെയും ഒരുപോലെ അഭിനന്ദിക്കുന്നതാണെന്നാണ് സാനിയയുടെ ട്വീറ്റ്. ഇന്ത്യ ക്രിക്കറ്റില്‍ പാജയപ്പെട്ടെങ്കിലും ഹോക്കിയില്‍ പാകിസ്ഥാനെതിരെ വിജയിച്ചു. ഇന്ത്യന്‍ ടീമിനും പാകിസ്ഥാന്‍ ടീമിനും അഭിനന്ദനങ്ങള്‍. സ്‌പോര്‍ട്‌സ് എപ്പോഴും എല്ലാവരെയും തുല്ല്യരാക്കുന്നുവെന്നും സാനിയ ട്വിറ്ററില്‍ എഴുതി.
ചാമ്പ്യന്‍സ് ട്രോഫിയില്‍ 180 റണ്‍സിന് ഇന്ത്യയെ പരാജയപ്പെടുത്തി പാകിസ്താന്‍ കിരീടം നേടുകയും ചെയ്തപ്പോള്‍ ഹോക്കിയില്‍ പാകിസ്ഥാനെതിരെ 7-1 ന്റെ വിജയമായിരുന്നു ഇന്ത്യയ്ക്ക്.

മത്സരത്തില്‍ ഇന്ത്യയുടെ പ്രകടനം ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ഇന്ത്യയുടെ പേരു കേട്ട ബാറ്റിംഗ് നിരയെ വരിഞ്ഞു മുറുക്കിയ ബൗളിംഗും ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച ഓപ്പണിംഗ് കൂട്ടുകെട്ടുമാണ് പാകിസ്ഥാന് വിജയം സമ്മാനിച്ചത്.

Advertisement