എഡിറ്റര്‍
എഡിറ്റര്‍
സിനിമയിലും തരംഗമാകാന്‍ സാനിയ മിര്‍സ
എഡിറ്റര്‍
Thursday 14th November 2013 1:39pm

sania-mirza

ഇന്ത്യന്‍ ടെന്നീസിലെ സൂപ്പര്‍ താരം സാനിയ മിര്‍സ സിനിമയിലും തന്റെ ഭാഗ്യം പരീക്ഷിക്കുന്നു. മുമ്പ് നിരവധി പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സാനിയ ആദ്യമായാണ് സിനിമയില്‍ മുഖം കാണിക്കുന്നത്.

ഒരു ഷോര്‍ട്ഫിലിമിലാണ് സാനിയ തന്റെ അഭിനയ പ്രാവിണ്യം തെളിയിക്കാനൊരുങ്ങുന്നത്. സാമൂഹിക വിഷയം കൈകാര്യം ചെയ്യുന്ന ചിത്രമാണിതെന്നാണ് അറിയുന്നത്.

പോലീസ് ഡിപ്പാര്‍ട്‌മെന്റാണ് ചിത്രം എടുക്കുന്നത്. സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. നേരത്തേ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും സിനിമയില്‍ അഭിനയിച്ചിരുന്നു.

ഒരു തെലുങ്ക് ചിത്രത്തില്‍ ഐറ്റം ഡാന്‍സിലായിരുന്നു ജ്വാല ഗുട്ട അഭിനയിച്ചത്.

Advertisement