എഡിറ്റര്‍
എഡിറ്റര്‍
പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തില്‍ സാനിയ മുഖ്യാതിഥി
എഡിറ്റര്‍
Wednesday 31st October 2012 10:21am

കൊല്ലം: അഷ്ടമുടിക്കായലില്‍ നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തില്‍ ഇന്ത്യന്‍ ടെന്നിസ് താരം സാനിയാ മിര്‍സ മുഖ്യാതിഥിയാവും.

വള്ളംകളിയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതും സാനിയതന്നെയാണെന്ന് ജില്ലാ കളക്ടര്‍ പി.ജി.തോമസ് പറഞ്ഞു. അടുത്തവര്‍ഷം മുതല്‍ കേരളപ്പിറവി ദിനത്തില്‍ തന്നെ പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായും കളക്ടര്‍ വ്യക്തമാക്കി.

Ads By Google

ജലോത്സവത്തിന്റെ ഭാഗമായി ട്രാക്കിന്റെ ആഴംകൂട്ടുന്ന ഡ്രജിംഗ് പൂര്‍ത്തിയായി. മത്സരവള്ളങ്ങളുടെ സ്റ്റാര്‍ട്ടിംഗ് സുഗമമാക്കുന്നതിന് പുതിയ സ്റ്റാര്‍ട്ടിങ്‌
ഡിവൈസ് ഡിസൈന്‍ ചെയ്ത് സ്ഥാപിച്ചുകഴിഞ്ഞു.

18 ചുണ്ടന്‍ വള്ളങ്ങളടക്കം വിവിധ ഇനങ്ങളിലായി 54 വള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. കൂടാതെ  നാല് അലങ്കാര വള്ളങ്ങളുടെ പ്രദര്‍ശന മത്സരവും ഉണ്ടായിരിക്കും.

കൊല്ലത്ത് സ്ഥിരം ജലകായിക കേന്ദ്രം തുടങ്ങുന്നതിനുള്ള ആലോചനകള്‍ നടന്നുവരുന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ജലോത്സവത്തിന് അന്താരാഷ്ട്ര പ്രസിദ്ധി കൈവരിക്കുന്നതിന് വെബ്‌സൈറ്റ് തയാറായിട്ടുണ്ട്. എന്‍.ഐ.സിയുടെ സഹായത്തോടെയാണ് ഇത് ചെയ്തിട്ടുള്ളത്.

Advertisement