എഡിറ്റര്‍
എഡിറ്റര്‍
ബോബ് ബ്രയാനെ പങ്കാളിയായി കിട്ടിയതില്‍ അഭിമാനിക്കുന്നു: സാനിയ മിര്‍സ
എഡിറ്റര്‍
Monday 5th November 2012 4:07pm

ഹൈദരാബാദ്: ഇന്ത്യയുടെ ടെന്നീസ് റാണി സാനിയ മിര്‍സ ഏറെ സന്തോഷവതിയാണ്. 2013 ലെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 18 ഗ്രാന്‍സ്ലാം കിരീടം നേടിയ ബോബ് ബ്രയാനെ പങ്കാളിയായി കിട്ടിയ സന്തോഷം ഒരു വശത്ത് സ്വാന്തം ടെന്നീസ് അക്കാദമി തുടങ്ങുന്നത് മറുവശത്ത്.

ബ്രയാനെ പങ്കാളിയായി ലഭിച്ചതില്‍ ഏറെ അഭിമാനിക്കുന്നുണ്ടെന്നാണ് താരം പറയുന്നത്.

Ads By Google

പുതിയ താരങ്ങളെ വാര്‍ത്തെടുക്കാനാണ് താന്‍ ടെന്നീസ് അക്കാദമി തുടങ്ങുന്നതെന്നും സാനിയ പറയുന്നു. രാജ്യത്തിലെ ഗ്രാമങ്ങളിലുള്ള കഴിവുള്ള താരങ്ങള്‍ക്ക് മികച്ച പരീശീലനവും അവസരവും നല്‍കുമെന്നും സാനിയ വ്യക്തമാക്കി.

ഇന്ത്യയിലെ നഗരവാസികള്‍ക്കിടയിലുള്ള ഫിറ്റ്‌നെസ് ട്രെന്റിനെ പോസിറ്റീവായി കാണുന്നെന്നും സാനിയ പറയുന്നു. കായിക താരങ്ങളെ മാതൃകയാക്കുന്നതിനെ അനുകൂലിക്കുന്നുവെന്നും സാനിയ പറയുന്നു.

ഇന്ത്യക്ക് ഏറെ കായിക താരങ്ങളെ സംഭാവന ചെയ്ത സ്ഥലമാണ് ഹൈദരാബാദ്. അസ്ഹറുദ്ദീന്‍ മുതല്‍ സൈന നെഹ്‌വാള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഇവരെയൊക്കെ മാതൃകയാക്കിയ നിരവധി പേരുമുണ്ട്.

കായിക താരങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് യുവാക്കള്‍ ഫിറ്റ്‌നെസ്സില്‍ ശ്രദ്ധിക്കുന്നതെന്നും സാനിയ പറയുന്നു.

Advertisement