എഡിറ്റര്‍
എഡിറ്റര്‍
സാനിയ-മാറ്റെക്ക് സഖ്യത്തിന് ബ്രസല്‍സ് ഓപ്പണ്‍ കിരീടം
എഡിറ്റര്‍
Monday 28th May 2012 5:04pm

ബെല്‍ജിയം: സാനിയ മിര്‍സ-ബെഥാനി മാറ്റെക് സഖ്യത്തിന് ബ്രസല്‍സ് ഓപ്പണ്‍ ടെന്നീസില്‍ വനിതാ ഡബിള്‍സ് കിരീടം. അലിക്ജാ റൊസോള്‍സ്‌ക (പോളണ്ട്)- ഷെങ് ജീ (ചൈന) സഖ്യത്തെയാണ് ഇന്തോ-അമേരിക്കന്‍ സഖ്യം പരാജയപ്പെടുത്തിയത്. സ്‌കോര്‍ (6-3, 6-2). സീസണില്‍ സാനിയ നേടുന്ന രണ്ടാമത്തെ ഡബ്ല്യൂടിഎ കിരീടമാണിത്.

ഈ സീസണിന്റെ ആദ്യം അനാസ്റ്റാസ്യ റിഡോണോവയ്‌ക്കൊപ്പം പട്ടായ ഓപ്പണും എലിന വെസ്‌നിനയ്‌ക്കൊപ്പം ദുബായ് ഓപ്പണും സാനിയ നേടിയിരുന്നു. മാറ്റേക്കുമൊത്ത് ഇത് രണ്ടാം തവണയാണ് സാനിയ ഡബ്ല്യൂടിഎ ഫൈനലില്‍ കളിക്കുന്നത്. 2009ല്‍ മാറ്റേക്കിനൊപ്പം സിന്‍സിനാറ്റി കിരീടം സാനിയ സ്വന്തമാക്കിയിരുന്നു.

മികച്ച ഫോമിലായിരുന്നു ഇന്തോ-അമേരിക്കന്‍ സഖ്യം കളത്തില്‍ നിറഞ്ഞത്. ഒരു മണിക്കൂറിനും പത്ത് മിനുട്ടുകള്‍ക്കുമുള്ളില്‍ ഇരുവരും വിജയം സ്വന്തമാക്കുകയായിരുന്നു.

Advertisement