ന്യൂദല്‍ഹി: സാനിയ മിര്‍സ എലേന ജോഡി ഡബിള്‍സ് റാങ്കിംഗില്‍ പതിനാലാം സ്ഥാനത്തെത്തി. ഫ്രഞ്ച് ഓപ്പണിലെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് സാനിയ മുന്നേറ്റം നടത്തിയത്.

കരിയറിലെ ഏറ്റവും മികച്ച മുന്നേറ്റം നടത്തിയ സാനിയ റഷ്യന്‍ പങ്കാളി എലേന വെസ്‌നിനയ്‌ക്കൊപ്പം ഡബ്ല്യു.ടി.എ റാങ്കിംഗില്‍ മൂന്നാംസ്ഥാനത്തെത്തിയിട്ടുണ്ട്. സാനിയയും എലേനയും അടങ്ങിയ സഖ്യം ഈസീസണില്‍തന്നെ രണ്ട് ഡബ്ല്യൂ.ടി.എ കിരീടം സ്വന്തമാക്കിയിട്ടുണ്ട്. ഇസ്താംബുളില്‍ നടക്കുന്ന മല്‍സരംകൂടി സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് ഇന്തോ-റഷ്യന്‍ ജോഡി.

അതേസമയം സിംഗിള്‍സ് റാങ്കിംഗിലും സാനിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. കളിമണ്‍ കോര്‍ട്ടില്‍ നടത്തിയ പ്രകടനം 72ാം സ്ഥാനത്തുനിന്നും 58ാം സ്ഥാനത്തെത്താന്‍ സാനിയയെസഹായിച്ചിട്ടുണ്ട്.