Categories

ഫ്രഞ്ച് ഓപ്പണ്‍ സാനിയ-വെസ്‌നിന സഖ്യം റണ്ണേഴ്‌സ് അപ്

saniaപാരീസ്: വനിതാ ഡബിള്‍സ് ഫൈനലില്‍ കിരീട പ്രതീക്ഷ പുലര്‍ത്തിയ ഇന്തോ-റഷ്യന്‍ സഖ്യത്തിന്റെ തേരോട്ടം അവസാനിച്ചു. ഒരു മണിക്കൂര്‍ 21 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഫ്രഞ്ച് ഓപ്പണ്‍ വനിതാ ഡബിള്‍സ് ഫൈനലില്‍ സാനിയ മിര്‍സ-യെലേന വെസ്‌നിന സഖ്യത്തിന് തോല്‍വി ഏറ്റുവാങ്ങാണ്ടി വന്നത്. സ്‌കോര്‍ (4-6, 3-6).

നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സാനിയ-വെസ്‌നിന സഖ്യം തോല്‍വി വഴങ്ങിയത്. റണ്ട് സെറ്റിലും വേണ്ടത്ര പ്രതിരോധത്തിന് തുനിയാതെയാണ് സാനിയ മിര്‍സ-യെലേന വെസ്‌നിന സഖ്യം പരാജയം സമ്മതിച്ചത്. ഈ ടൂര്‍ണമെന്റില്‍ സീഡ് ചെയ്യപ്പെടാത്ത ചെക്കോസ്ലാവാക്യ സഖ്യമായ ആന്‍ഡ്രിയ ലാവ് ചെക്കോവ-ലൂസി റഡേക്ക ജോഡിയാണ് സാനിയ-വെസ്‌നിന സഖ്യത്തെ പരാജയപ്പെടുത്തിയത്. പിഴവുകള്‍ വരുത്താത്ത എതിരാളികള്‍ക്ക് മുന്നില്‍ പിഴവുകള്‍ ആവര്‍ത്തിച്ചപ്പോള്‍ ഇന്ത്യന്‍-റഷ്യന്‍ സഖ്യത്തിന് അനിവാര്യമായ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.