എഡിറ്റര്‍
എഡിറ്റര്‍
ബ്രിസ്‌ബെയ്ന്‍ ഡബിള്‍സ് കിരീടം സാനിയ-ബെതാനി സഖ്യത്തിന്
എഡിറ്റര്‍
Sunday 6th January 2013 12:00am

ബ്രിസ്‌ബെയ്ന്‍: ബ്രിസ്‌ബെയ്ന്‍ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റ് ഡബിള്‍സ് വനിതാ കിരീടം സാനിയ-ബെതാനി സഖ്യത്തിന്.4-6. 6-4, 10-7. അന്ന പെസ്ച്‌കെ-അ്ന്ന ഗ്രോണ്‍ഫെല്‍ഡ് സഖ്യത്തെയാണ് സഖ്യം ഫൈനലില്‍ പരാജയപ്പെടുത്തിയത്.

Ads By Google

സാനിയയുടെ 15ാം കിരീടമാണ് ബ്രിസ്‌ബെയ്ന്‍ കിരീടം. ഈ സീസണില്‍ സാനിയ നേടുന്ന ആദ്യ കിരീടമാണിത്. സീസണിലെ ആദ്യ വിജയത്തിലെ പങ്കാളിയായ ബതാനിയുമായി തുടര്‍ന്നും മത്സരങ്ങള്‍ കളിക്കാനാണ് സാനിയയുടെ തീരുമാനം.

ബ്രിസ്‌ബെയ്‌നിലെ വിജയം ഈ മാസം ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണിലേക്കുള്ള പ്രചോദനമാകുമെന്ന് സാനിയ മത്സര ശേഷം പ്രതികരിച്ചു. പുതിയ സീസണ്‍ മുതല്‍ ഡബിള്‍സില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സാനിയയുടെ തീരുമാനം.

Advertisement