എഡിറ്റര്‍
എഡിറ്റര്‍
യു.എസ് ഓപ്പണ്‍: സാനിയ-ബെഥാനി സഖ്യം മൂന്ന് റൗണ്ടില്‍
എഡിറ്റര്‍
Sunday 2nd September 2012 3:54pm

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസിലെ വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ- ബെഥാനി മാറ്റെക് സഖ്യം മൂന്നാം റൗണ്ടിലെത്തി. രണ്ടാം റൗണ്ടില്‍ ഡരിജ ജുറാക് (ക്രൊയേഷ്യ)- കാതലിന്‍ മറോസി (ഹംഗറി) സഖ്യത്തെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-4, 6-2.

Ads By Google

രണ്ടാം സീഡായ ഇറ്റലിയുടെ സാറ ഇറാനി, റോബേര്‍ട വിന്‍സി എന്നിവരെയാണ് മൂന്നാം റൗണ്ടില്‍ ഇവര്‍ നേരിടേണ്ടത്. മൂന്നാം റൗണ്ടില്‍ വിജയിക്കാനായാല്‍ ഇവര്‍ ക്വാര്‍ട്ടറിലെത്തും.

മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പേയ്‌സ് റഷ്യയുടെ എലിന വെസ്‌നിയ സഖ്യം വിജയിച്ചു. അമേരിക്ക-ഫിലിപ്പീനോ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-4, 7-5.

മൂന്നാം റൗണ്ടില്‍ അമേരിക്കയുടെ അബിഗെയ്ല്‍ സ്പിയേഴ്‌സ്, സ്‌കോര്‍ട്ട്‌ലാന്റിന്റെ ലിപ്‌സി സഖ്യത്തെ പരാജയപ്പെടുത്തിയാല്‍ മാത്രമേ പെയ്‌സ്- വെസ്‌നിയ സഖ്യത്തിന് ക്വാര്‍ട്ടറില്‍ പ്രവേശിക്കാനാകൂ.

Advertisement