ലണ്ടന്‍ : ലണ്ടന്‍ ഒളിമ്പിക്‌സില്‍ മത്സരിക്കാന്‍ സാനിയാ മിര്‍സക്കും സാംദേവ് ദേവ് വര്‍മ്മനും വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിച്ചു.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിച്ചതോടെ സാനിയക്ക് ഡബിള്‍സിലും മിക്‌സഡ് ഡബിള്‍സിലും കളിക്കാന്‍ സാധിക്കും. ഡബിള്‍സില്‍ രുഷ്മി ചക്രവര്‍ത്തിയായിരിക്കും സാനിയയുടെ പങ്കാളി. മിക്‌സഡ് ഡബിള്‍സില്‍ ലിയാന്‍ഡര്‍ പെയ്‌സിനൊപ്പവും സാനിയ കളിക്കും.

സാംദേവ് ദേവ് വര്‍മ്മന്  സിംഗിള്‍സിലും വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിച്ചു.

സാനിയ, ദേവ് വര്‍മ്മന്‍ എന്നിവര്‍ക്ക് ഒളിമ്പിക്‌സില്‍ എന്‍ട്രി ലഭിച്ചതോടെ ടെന്നീസില്‍ ഇന്ത്യന്‍ ടീമംഗങ്ങളുടെ എണ്ണം ഏഴായി. ലിയാന്‍ഡര്‍ പെയ്‌സ്, മഹേഷ് ഭൂപതി, രോഹന്‍ ബൊപ്പണ്ണ, വിഷ്ണു വര്‍ദ്ധന്‍ സിങ്, എന്നിവരാണ് നേരത്തേ ഒളിമ്പിക്‌സില്‍ യോഗ്യത നേടിയ താരങ്ങള്‍.