എഡിറ്റര്‍
എഡിറ്റര്‍
ഫ്രഞ്ച് ഓപ്പണ്‍: ഭൂപതി സാനിയ സഖ്യം സെമിയില്‍
എഡിറ്റര്‍
Thursday 7th June 2012 9:04am

പാരിസ്: സാനിയാ മിര്‍സ മഹേഷ് ഭൂപതി സംഖ്യം ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ മിക്‌സ്ഡ് ഡബിള്‍സ് ഫൈനലില്‍ കടന്നു. ഗാലിന വോസ്‌കോബോവഡാനിയേല ബ്രാസിലിയ ജോഡിയെ പരാജയപ്പെടുത്തിയാണ് ഫൈനല്‍ പ്രവേശം. സ്‌കോര്‍ 6-3, 6-2. ഒരു മണിക്കൂറും 10 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് ഏഴാം സീഡായ ഇന്ത്യന്‍ സഖ്യം ഫൈനലിലേക്ക് കുതിച്ചത്. ഇത് മൂന്നാം തവണയാണ് സാനിയ-ഭൂപതി സഖ്യം ഗ്രാന്‍ഡ് സ്ലാം ഫൈനലില്‍ എത്തുന്നത്.

അതേസമയം, സെമിയില്‍ റഷ്യന്‍ താരം മരിയ ഷറപ്പോവയും ചെക്ക് റിപ്പബ്ലിക് താരം പെട്ര ക്വിറ്റോവയും ഏറ്റുമുട്ടും. നിലവിലുള്ള വിംബിള്‍ഡന്‍ ചാംപ്യനായ ക്വിറ്റോവ മുന്‍ ലോക ഒന്നാംനമ്പറായ ഷറപ്പോവയുമായുള്ള ഏറ്റുമുട്ടല്‍ നിര്‍ണായകമാകും.

അട്ടിമറികളോടെ ക്വാര്‍ട്ടര്‍വരെയെത്തിയ യരോസ്ലാവ ഷ്വെഡോവയുടെ പോരാട്ടത്തെ അതിജീവിച്ചാണ് പെട്ര ക്വിറ്റോവ ആദ്യമായി ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ കടന്നത്.

കഴിഞ്ഞ വര്‍ഷത്തെ ജേതാവ് ചൈനയുടെ ലി നായെ മൂന്നുദിവസം മുന്‍പ് തകര്‍ത്തുവിട്ട ഷ്വെഡോവ ആദ്യ സെറ്റ് നേടി ക്വിറ്റോവയെ വെല്ലുവിളിക്കുകയും ചെയ്തു.

എന്നാല്‍ ഫോമിലേക്കു മടങ്ങിവന്ന ക്വിറ്റോവയുടെ മിന്നല്‍ പ്രഭയ്ക്കു മുന്നില്‍ രണ്ടാം സെറ്റ് അടിയറവച്ച ഷ്വെഡോവ മൂന്നാംസെറ്റില്‍ പൊരുതിയെങ്കിലും ക്വിറ്റോവ വിജയം കണ്ടു. 3-6, 6-2, 6-4 എന്നായിരുന്നു സ്‌കോര്‍നില.

ഓസ്‌ട്രേലിയയുടെ സാമന്ത് സ്‌ട്രോസൂറും അട്ടിമറികളുമായി സെമിയിലെത്തിയ ഇറ്റലിയുടെ സാറ എറാനിയും തമ്മിലാണു രണ്ടാം സെമി. ലിയാണ്ടര്‍ പേസ് – എലേന വെസ്‌നിന സഖ്യം നേരത്തേ സെമിയില്‍ കടന്നിരുന്നു.

Advertisement