എഡിറ്റര്‍
എഡിറ്റര്‍
തിരഞ്ഞെടുപ്പ് അസാധുവാക്കി തന്നെ രാഷ്ട്രപതിയാക്കണമെന്ന് സങ്മ
എഡിറ്റര്‍
Tuesday 21st August 2012 5:08pm

ന്യൂദല്‍ഹി: പ്രണബ് മുഖര്‍ജിയെ രാഷ്ട്രപതിയായി തിരഞ്ഞെടുത്തതിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്നു പി.എ.സങ്മ സുപ്രീം കോടതയില്‍ ഹരജി സമര്‍പ്പിച്ചു. രാഷ്ട്രപതി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം സമര്‍പ്പിക്കുമ്പോള്‍ പ്രണബ് പ്രതിഫലം പറ്റുന്ന പദവിയിലായിരുന്നെന്നാണ് സങ്മ ഹരജിയില്‍ പറയുന്നത്.

Ads By Google

കൊല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചെയര്‍മാനായിരുന്ന പ്രണബ് ഇത് രാജിവെക്കാതെയാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചതെന്നാണ് സങ്മയുടെ പരാതി.

മത്സരത്തില്‍ രണ്ടുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് അസാധുവാക്കി തന്നെ രാഷ്ട്രപതിയായി പ്രഖ്യാപിക്കണെമെന്നുമാണ് സങ്മയുടെ ആവശ്യം.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു സങ്മ.

Advertisement