കോഴിക്കോട്: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ മറവില്‍ സംഘപരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പുസ്തകം വിതരണം ചെയ്യുന്നു. ആര്‍.എസ്.എസ് വിദ്യാവിഭാഗം വിദ്യാഭാരതിയാണ് പുസ്തകം വിതരണം ചെയ്യുന്നത്. ന്യൂസ് 18 കേരളയാണ് വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.

Subscribe Us:

വിദ്യാഭ്യാസവകുപ്പിന്റെ അനുമതിയില്ലാതെയാണ് പുസ്തകവിതരണം. നാല് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ മറവിലാണ് സംഘപരിവാറിന്റെ ആശയപ്രചരണം. ആര്‍.എസ്.എസ് നേതാക്കളായ സവര്‍ക്കറേയും ഹെഡ്ഗെവാറിനേയും വീര പുരുഷന്‍മാരാക്കുന്നതുമാണ് പുസ്തകത്തിലെ ഉള്ളടക്കം.


Dont Miss ‘സിനിമ സംവിധായകര്‍ ശ്രദ്ധിക്കുക, നിങ്ങള്‍ക്ക് വിലങ്ങിടാനുള്ള നിയമംവരുന്നുണ്ട്, ബി.ജെ.പിയെ പുകഴ്ത്തുന്ന സിനിമയേ അനുവദിക്കൂ’ മെര്‍സല്‍ വിവാദത്തില്‍ ചിദംബരം


സംഘപരിവാര്‍ ആശയങ്ങളാണ് പുസ്തക വിതരണത്തിലൂടെ സ്‌കൂളുകളില്‍ പ്രചരിപ്പിക്കുന്നത്. ഡിസംബര്‍ 8,9 തിയതികളില്‍ നടക്കുന്ന സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് വേണ്ടിയാണ് പുസ്തകം എന്ന് പറഞ്ഞുകൊണ്ടാണ് സ്‌കൂളുകളിലെ പുസ്തവിതരണം. 50 രൂപയാണ് പുസ്‌കത്തിനായി ഈടാക്കുന്നത്.

സംഘപരിവാര്‍ അനുകൂലികളായ അധ്യാപകര്‍ വഴിയാണ് സ്‌കൂളുകളില്‍ പുസ്തകം വിതരണം ചെയ്യുന്നത്. അതേസമയം പുസ്തകം ചരിത്രത്തേയും വര്‍ത്തമാനകാലത്തേയും വളച്ചൊടിക്കുന്നതാണെന്ന ആരോപണവുമായി രക്ഷിതാക്കള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

വിദ്യാനികേതന്റെ നേതൃത്വത്തിലുള്ള സ്‌കൂളുകളില്‍ ഡിസംബര്‍ 8 നാണ് പരീക്ഷ നടക്കുന്നത്. പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 9ാം തിയതിയാണ് സ്‌കോളര്‍ഷിപ്പ് പരീക്ഷ നടക്കുന്നത്.

ഇതുവരെ വിദ്യാനികേതന്റെ സ്‌കൂളുകളില്‍ മാത്രം നടത്തിവരുന്ന പരിപാടികളാണ് പൊതുവിദ്യാലങ്ങളിലേക്ക് കൂടി എത്തിക്കാനുള്ള സംഘപരിവാറിന്റെ നീക്കം.