എഡിറ്റര്‍
എഡിറ്റര്‍
നിയസഭയില്‍ ചാവേറായി പൊട്ടിത്തെറിക്കണം; ഒരൊറ്റ സി.പി.ഐ.എം നേതാക്കളേയും ബാക്കിവെക്കരുത്; ഫേസ്ബുക്കില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ആഹ്വാനം
എഡിറ്റര്‍
Sunday 30th July 2017 11:53am

തിരുവനന്തപുരം: ആര്‍.എസ്.എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകത്തിന് പിന്നാലെ കേരളത്തില്‍ ചാവേര്‍ ആക്രമണം നടത്താന്‍ സംഘപരിവാറുകാരുടെ ആഹ്വാനം. നിയസഭയില്‍ കയറി സി.പി.ഐ.എം നേതാക്കളെ വക വരുത്തണമെന്നും ചാവേറായി പൊട്ടിത്തെറിക്കുമെന്നുമാണ് പ്രശാന്ത് കുമാര്‍ എന്ന സംഘപരിവാറുകാരന്റെ ഭീഷണി.

” ഇങ്ങിനെയാണെങ്കില്‍ നിയമസഭയില്‍ കയറി സി.പി.ഐ.എം നേതാക്കളെ ശരിയാക്കുക. ഒന്നിനേയും വെറുതെ വിടരുത്. വേണ്ട ഇങ്ങനെ ഒരു ഭരണം. കമ്മ്യൂണിസം ഇവിടെ തന്നെ മരിക്കട്ട”- ഇദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.

‘പിണറായി പരനാറി ഒരു ജീവനും കൂടി എടുത്തു’ എന്ന് പറഞ്ഞുകൊണ്ടുള്ള ലസിത പാലക്കലിന്റെ പോസ്റ്റിലാണ് സംഘപരിവാറുകാരുടെ ഈ ചാവേറാക്രമണ ഭീഷണി.


Dont Miss എറണാകുളത്ത് പൊലീസ് സാന്നിധ്യത്തില്‍ പൊതുവാഹനങ്ങള്‍ ബലമായി തടഞ്ഞ് ബി.ജെ.പി


എഫ്.ബിയില്‍ കരഞ്ഞിട്ട് കാര്യമില്ലെന്നും തിരിച്ചടിക്കണമെന്നുമാണ് സനല്‍ എം.കെയെന്നയാള്‍ പ്രതികരിക്കുന്നത്. തിരിച്ചടിക്കണം. ‘ഞാന്‍ വരാം ചാവേറായിട്ട് ഏത് സി.പി.ഐ.എം പ്രവര്‍ത്തകന്റെ അടുത്ത് വന്നും പൊട്ടിത്തെറിക്കാം’- എന്നാണ് ഇദ്ദേഹം പറയുന്നത്.

ഒന്നു വെട്ടിയാല്‍ പത്ത് തിരിച്ചുവെട്ടുന്ന ആ പഴയകാലത്തേക്ക് സംഘം മാറണമെന്നാണ് ശ്യാം കണ്ണാട്ടുമോദി എന്നയാള്‍ പ്രതികരിക്കുന്നത്. രാഷ്ട്രപതി ഭരണമേ ഇനി ശരിയാകുമെന്നും ആരും വെറുതെ കമന്റ് ഇട്ടിട്ടൊന്നും കാര്യമില്ലെന്നും പ്രതികരിക്കുന്നവരും ഏറെയാണ്.

തിരുവനന്തപുരത്തെ ആര്‍.എസ്.എസ് കാര്യവാഹകായ രാജേഷിന്റെ കൊലപാതകത്തിന് പിന്നാലെയാണ് വ്യാപക ഹെയ്റ്റ് ക്യാമ്പയിനുമായി സംഘപരിവാറുകാര്‍ രംഗത്തെത്തിയത്.

മറ്റെവിടെയോ നടന്ന കൊലപാതക ദൃശ്യങ്ങളില്‍ രാജേഷിന്റേതെന്ന മട്ടില്‍ ചിത്രീകരിച്ച്, ഈ ക്രൂരതയ്‌ക്കെതിരെ തിരിച്ചടിക്കണമെന്ന ആഹ്വാനവുമായും ബി.ജെ.പിക്കാര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ ചിത്രം വ്യാജമാണെന്നും രാജേഷിന്റേതല്ലെന്നും വ്യക്തമാക്കി പിന്നീട് പൊലീസ് തന്നെ രംഗത്തെത്തുകയായിരുന്നു.

Advertisement