ന്യൂദല്‍ഹി: മൂന്നാം വാര്‍ഷികം പിന്നിട്ട് നാലാം വാര്‍ഷികത്തിലേക്ക് കടക്കുന്ന നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാറിനെതിരെ സംഘപരിവാര്‍ സംഘടനയായ ഭാരതീയ മസ്ദൂര്‍ സംഘ് (ബി.എം.എസ്). സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് അവതരിപ്പിച്ച നീതി ആയോഗിനെ ബി.എം.എസ് രൂക്ഷമായി വിമര്‍ശിച്ചു. ജനവിരുദ്ധമായ പരിപാടികള്‍ നടപ്പാക്കുന്ന തലതിരിഞ്ഞ ബുദ്ധിജീവികളുടെ സ്ഥാപനം എന്നാണ് നീതി ആയോഗിനെ ബി.എം.എസ് വിശേഷിപ്പിച്ചത്.


Also Read: ‘പാഴായില്ല, ഈ പോരാട്ടം’; 86 ദിവസത്തെ ഐതിഹാസിക സമരം ഒടുവില്‍ വിജയിച്ചു; രാമന്തളിക്കാരുടെ കുടിവെള്ളം ഇനി സംരക്ഷിക്കപ്പെടും


ജനവിരുദ്ധമായ പരിപാടികള്‍ നടപ്പാക്കുന്ന തലതിരിഞ്ഞ ബുദ്ധിജീവികളുടെ ഈ സ്ഥാപനം മൊത്തമായടി ഉടച്ചു വാര്‍ക്കേണ്ടതായുണ്ടെന്നും സാധാരണക്കാരെ കേന്ദ്രീകരിച്ചുള്ള ഭരണമാണ് രാജ്യത്ത് നടപ്പാക്കേണ്ടതെന്നും കാന്‍പൂരില്‍ നടന്ന ബി.എം.എസ്സിന്റെ ദേശീയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടിയാണ് നിതി ആയോഗ് നിലകൊള്ളുന്നതെന്ന് പ്രമേയത്തില്‍ പറയുന്നു. നീതി ആയോഗിനും അത് മുന്നോട്ട് വെക്കുന്ന നയങ്ങള്‍ക്കുമെതിരെ ബി.എം.എസ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനും സമ്മേളനം തീരുമാനിച്ചിട്ടുണ്ട്.


Don’t Miss: മോഹന്‍ലാലിന്റെ മഹാഭാരതം; കര്‍ണന്‍ ആരെന്ന ചോദ്യത്തിന് ഉത്തരമായി


പ്രതിഷേധത്തിന്റെ ഭാഗമായി ജൂണ്‍ 22, 23 തിയ്യതികളില്‍ രാജ്യമൊന്നാകെ എല്ലാ ജില്ലകൡും യോഗങ്ങളും അനുബന്ധ പരിപാടികകളും നടത്തും. കരാര്‍ തൊഴിലാളികള്‍ക്ക് തുല്യജോലിക്ക് തുല്യവേതനം നല്‍കണമെന്ന സുപ്രീംകോടതി ഉത്തരവ് എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധത്തിന് തുടക്കമിടുന്നതെന്ന് സംഘടനയുടെ പുതിയ ദേശീയ പ്രസിഡന്റ് സി.കെ. സജി നാരായണന്‍ പറഞ്ഞു.


Also Read: ‘മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു’; ലാവ്‌ലിന്‍ കേസ് സുപ്രീം കോടതിയില്‍ വാദിച്ചിട്ടുണ്ടെന്നും ഹരീഷ് സാല്‍വേ ഹാജരായിട്ടുണ്ടെന്നും ഒ. രാജഗോപാല്‍ എം.എല്‍.എ


വേറേയും സംഘപരിവാര്‍ സംഘപരിവാര്‍ സംഘടനകള്‍ സര്‍ക്കാറിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മറ്റൊരു പരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച് സര്‍ക്കാറിനെതിരായ പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ജനിതകമാറ്റം വരുത്തിയ കടുകിന് അനുമതി നല്‍കിയതിനെതിരെയാണ് ഇവരുടെ പ്രതിഷേധം. ഭാരതീയ കിസാന്‍ സംഘ് ഭാരവാഹികളും പ്രതിഷേധവുമായി രംഗത്തുണ്ട്. നീതി ആയോഗിനെതിരെ ഇവര്‍ നേരത്തേ ആഞ്ഞടിച്ചിരുന്നു.