Administrator
Administrator
വിള­പ്പില്‍ ശാ­ല ഉ­പ­രോ­ധ സമ­രം പൊ­ളി­ക്കാന്‍ രാ­ഷ്ട്രീ­യ-സം­ഘ­പ­രി­വാര്‍ ഗൂഢാ­ലോചന
Administrator
Tuesday 14th February 2012 2:42am

VILAPIL SALAതിരു­വ­ന­ന്ത­പു­രം: വി­ള­പ്പില്‍­ശാ­ല­യില്‍ തി­ങ്ക­ളാഴ്ച ന­ട­ന്ന ഉ­പ­രോ­ധ സമ­രം പൊ­ളി­ക്കാന്‍ രാ­ഷ്ട്രീ­യ- സം­ഘ­പ­രി­വാര്‍ ശ­ക്തി­കള്‍ ശ്ര­മം ന­ട­ത്തി­യ­താ­യി വെ­ളി­പ്പെ­ടുത്തല്‍. ഉ­ന്ന­ത സ­മ­ര­സ­മി­തി നേ­താ­വാ­ണ് ഇ­ത്ത­ര­ത്തില്‍ ആ­ക്ഷേ­പ­മു­ന്ന­യി­ച്ചത്. ഉ­പ­രോ­ധ സ­മ­ര­ത്തി­നി­ടെ പോ­ലീ­സി­ന് നേ­രെ രൂ­ക്ഷമാ­യ ക­ല്ലേ­റ് ന­ട­ത്തിയ­ത് ഇ­വ­രാ­ണെ­ന്നാ­ണ് ഉ­യര്‍­ന്നി­രി­ക്കു­ന്ന ആ­ക്ഷേപം. സമ­രം അ­ക്ര­മാ­സ­ക്ത­മാ­ക്കി അ­ട്ടി­മ­റി­ക്കു­ക­യാ­യി­രുന്നു ഇ­വ­രു­ടെ ല­ക്ഷ്യ­മെ­ന്നും പേ­രു­വെ­ളി­പ്പെ­ടു­ത്ത­രു­തെ­ന്ന് അ­റി­യിച്ചു­കൊ­ണ്ട് നേ­താ­വ് വ്യ­ക്ത­മാക്കി.

കോര്‍­പ­റേ­ഷന്‍ മാ­ലി­ന്യ വ­ണ്ടി­കള്‍ എ­ത്തു­മെ­ന്ന­റി­ഞ്ഞ് തി­ങ്ക­ളാഴ്­ച പു­ലര്‍­ച്ചെ ത­ന്നെ സ­മ­ര­സ­മി­തി­യു­ടെ നേ­തൃ­ത്വ­ത്തില്‍ പ­തി­നാ­യി­ര­ക്ക­ണ­ക്കി­ന് ആ­ളു­കള്‍ സം­ഭ­വ സ്ഥല­ത്ത് ത­ടി­ച്ചു­കൂ­ടി­യി­രു­ന്നു. സ്­ത്രീ­ക­ളെയും കു­ട്ടി­ക­ളെയും മു­ന്നില്‍ നിര്‍­ത്തി അ­റ­സ്റ്റ് പ്രതി­രോ­ധി­ക്കാ­നാ­യി­രു­ന്നു തീ­രു­മാനം. എ­ന്നാല്‍ പോ­ലീ­സ് അ­റ­സ്­റ്റി­ന് ശ്ര­മി­ച്ചാല്‍ സം­ഘര്‍­ഷ­ത്തി­ന് നില്‍­ക്കാ­തെ വ­ഴ­ങ്ങാനും തീ­രു­മാ­ന­മു­ണ്ടാ­യി­രുന്നു. കാ­ര­ണം ഇ­രു­പ­തി­നാ­യി­ര­ത്തിനും മു­പ്പ­തി­നാ­യി­ര­ത്തിനും ഇ­ട­യി­ലു­ള്ള സ­മ­ര­ക്കാ­രെ ഒ­ന്നാ­യി അ­റ­സ്റ്റു ചെ­യ്യാന്‍ പോ­ലീ­സി­ന് ക­ഴി­യി­ല്ലെ­ന്ന് സ­മ­ര­സ­മി­തി നേ­താ­ക്കള്‍ ക­ണ­ക്കു­കൂ­ട്ടി­യി­രുന്നു. ഒ­രു സംഘ­ത്തെ അ­റ­സ്­റ്റു ചെ­യ്­താല്‍ മ­റ്റൊ­രു സം­ഘം ഉ­പ­രോ­ധ­ത്തി­ന്റെ മുന്‍­നി­ര­യില്‍ നില്‍­ക്കാ­നാ­യി­രു­ന്നു തീ­രു­മാനം.

എ­ന്നാല്‍ ഈ തീ­രു­മാ­നങ്ങ­ളെ അ­ട്ടി­മ­റി­ക്കു­ന്ന രീ­തി­യി­ലാ­ണ് സ­മ­ര­ക്കാര്‍­ക്കി­ട­യില്‍ നു­ഴ­ഞ്ഞു­ക­യറി­യ രാ­ഷ്ട്രീ­യ പാര്‍­ട്ടി­പ്ര­വര്‍­ത്തകര്‍ ഇ­ട­പെ­ട്ട­ത്. പോ­ലീ­സെത്തി­യ ഉ­ടന്‍ ത­ന്നെ ഇ­വര്‍ സം­ഘര്‍­ഷ­ത്തി­ന് ശ്ര­മി­ച്ചി­രു­ന്നു­വെ­ങ്കിലും സ­മ­ര സ­മി­തി നേ­താ­ക്കള്‍ സ­മ­യോ­ചി­ത­മാ­യി ഇ­ട­പെ­ട്ട് പ്ര­ശ്‌­നം ഒ­ഴി­വാ­ക്കു­ക­യാ­യി­രുന്നു. പോ­ലീ­സി­ന് നേ­രെ ക­ല്ലേ­റി­ന് ശ്ര­മി­ച്ച രാ­ഷ്ട്രീ­യ പാര്‍­ട്ടി പ്ര­വര്‍­ത്തക­രെ സ­മ­ര­ക്കാര്‍ പെ­ട്ടെ­ന്ന് ത­ന്നെ തി­രി­ച്ച­റി­യു­കയും അവ­രെ സ­മ­ര വേ­ദി­യില്‍ നി­ന്ന് പു­റ­ത്താ­ക്കു­ന്ന ത­ര­ത്തില്‍ ഇ­ട­പെ­ടല്‍ ന­ട­ത്തു­കയും ചെ­യ്തു.

സ്­ത്രീ­ക­ളുള്‍­പ്പെ­ടെ­യു­ള്ള സ­മ­ര­ക്കാരെ പോ­ലീ­സ് അ­റ­സ്­റ്റു ചെ­യ്തു­കൊണ്ടു­പോ­കു­മ്പോള്‍ വാ­നി­ന് നേ­രെ രൂ­ക്ഷമാ­യ ക­ല്ലേ­റ് ന­ട­ത്തിയ­ത് ഇ­ത്ത­ര­ത്തില്‍ സമ­രം പൊ­ളി­ക്കാന്‍ ശ്ര­മി­ച്ച­വ­രാണ്. സ്ഥല­ത്തെ ആര്‍.എ­സ്.എ­സ് പ്ര­വര്‍­ത്ത­ക­രു­ടെ നേ­തൃ­ത്വ­ത്തി­ലാ­ണ് ക­ല്ലേ­റ് ന­ട­ത്തി­യ­തെ­ന്ന് ദൃ­ശ്യ­ങ്ങ­ളില്‍ നി­ന്ന് വ്യ­ക്ത­മാ­കു­ന്നുണ്ട്. ത­ങ്ങള്‍­ക്ക് നേ­രെ ക­ല്ലെ­റി­യ­രു­തെ­ന്ന് വാ­നി­നു­ള്ളില്‍ നി­ന്ന് സ­മ­ര­ക്കാര്‍ വി­ളി­ച്ചു­പ­റ­യു­ന്നതും കേള്‍­ക്കാ­മാ­യി­രു­ന്നു.

തി­ങ്ക­ഴാ­ഴ്­ച­യുണ്ടാ­യ അക്ര­മ സം­ഭ­വ­ങ്ങ­ളില്‍ പ്ര­തി­ഷേ­ധി­ച്ച് ചൊ­വ്വാഴ്­ച വി­ള­പ്പില്‍ പ­ഞ്ചാ­യ­ത്തില്‍ പ്ര­ഖ്യാ­പി­ച്ച ഹര്‍­ത്താ­ലി­ന് പി­ന്നിലും രാ­ഷ്ട്രീ­യ ല­ക്ഷ്യ­ങ്ങ­ളുണ്ട്. സ­മ­ര­സ­മി­തി­യു­മാ­യി ആ­ലോ­ചി­ക്കാ­തെ­യാ­ണ് ഇ­ത്ത­ര­ത്തില്‍ ഹര്‍­ത്താ­ലി­ന് കോണ്‍­ഗ്ര­സ് നേ­തൃത്വം ത­യ്യാ­റാ­യത്. പ­ഞ്ചാ­യ­ത്തില്‍ നി­രോ­ധ­നാ­ജ്ഞ പ്ര­ഖ്യാ­പി­ച്ചി­രി­ക്കെ ഹര്‍­ത്താല്‍ കൂ­ടി നട­ത്തി ജ­ന­ങ്ങള്‍ പു­റ­ത്തി­റ­ങ്ങുന്ന­ത് ഒ­ഴി­വാ­ക്കു­ക­യാ­ണ് ഇ­തി­ന് പി­ന്നി­ലു­ള­ള ല­ക്ഷ്യ­മെ­ന്ന് ആ­ക്ഷേ­പ­മു­യര്‍­ന്നി­ട്ടുണ്ട്. ഹര്‍­ത്താ­ലില്‍ പ­ങ്കെ­ടു­ക്കി­ല്ലെ­ന്ന് സ­മ­ര­സ­മി­തി വ്യ­ക്ത­മാ­ക്കി­യി­ട്ടു­ണ്ട്. ഈ അ­വസ­രം ഉ­പ­യോ­ഗി­ച്ച് മാ­ലി­ന്യ­മെ­ത്തി­ക്കാ­മെന്നും അ­വര്‍ ക­ണ­ക്കു­കൂ­ട്ടുന്നു.

അ­തേ­സമ­യം വി­ള­പ്പില്‍ ശാ­ല­ പ്ലാന്റ് അ­ട­ച്ചു­പൂ­ട്ടു­ന്ന­തുവ­രെ ശ­ക്തമാ­യ സ­മ­ര­വു­മാ­യി മു­ന്നോ­ട്ട് പോ­കു­മെ­ന്ന് സ­മ­ര­സ­മി­തി നേ­താ­ക്കള്‍ വ്യ­ക്ത­മാ­ക്കി. വരും ദി­ന­ങ്ങ­ളി­ലെല്ലാം പ­തി­നാ­യി­രങ്ങ­ളെ പ­ങ്കെ­ടു­പ്പി­ച്ച് പ്ലാന്റ് ഉ­പ­രോ­ധി­ക്കും. ഒ­രു വാ­ഹ­നവും പ്ലാന്റി­ലേ­ക്ക് ക­ട­ത്തി­വി­ടി­ല്ലെന്നും അ­വര്‍ അ­റി­യിച്ചു.

Advertisement