‘ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് തദ്ദേശീയനായ കോച്ചിനെ കണ്ടെത്താന്‍ സാധിക്കാത്തത് നാണക്കേടാണ്. പ്രഗല്‍ഭരായ നിരവധി ആളുകളുണ്ടായിട്ടും ആരെയും ഇന്ത്യന്‍ കോച്ചായി തിരഞ്ഞെടുക്കാനായില്ല എന്നത് അല്‍ഭുതപ്പെടുത്തുന്നു. ഇന്ത്യക്കാരനായ കോച്ചിന്റെ അനുഭവസമ്പത്ത് ബി.സി.സി.ഐ പരിഗണിക്കേണ്ടിയിരുന്നു.’

‘ കോച്ചിനെ തിരഞ്ഞെടുക്കുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. എങ്കിലും നിരവധി ലോകപ്രശസ്ത താരങ്ങള്‍ക്ക് ഇന്ത്യ ജന്‍മം നല്‍കിയിട്ടുണ്ട്. ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും നേരത്തേ ഇത്തരം അബദ്ധത്തില്‍പ്പെട്ടിട്ടുണ്ട്. അന്ന് ചന്ദിക ഹരുസിംഗ ദേശീയടീമിന്റെ കോച്ചാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. എന്നാല്‍ ബോര്‍ഡ് അദ്ദേഹത്തെ പരിഗണിച്ചില്ല. തുടര്‍ന്ന് ചന്ദിക ആസ്‌ട്രേലിയയിലേക്ക് പോയി’