എഡിറ്റര്‍
എഡിറ്റര്‍
മനുഷ്യത്വം എന്നൊന്ന് ഇവര്‍ക്കില്ല ; തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കിയ ഓണ്‍ലൈന്‍ സൈറ്റുകള്‍ക്കെതിരെ തുറന്നടിച്ച് സാന്ദ്രാ തോമസ്
എഡിറ്റര്‍
Wednesday 1st February 2017 8:53pm

sandra
കൊച്ചി: തന്റെ പേരില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് നടിയും നിര്‍മ്മാതാവുമായ സാന്ദ്രാ തോമസ്. കൃത്രിമ പുഷ്പങ്ങളുടെ ബിസിനസ് നടത്തുന്ന സാന്ദ്രാ ആന്റ് കമ്പനി നടത്തുയാള്‍ക്കെതിരെയുള്ള വാര്‍ത്തയില്‍ തന്റെ ചിത്രം നല്‍കിയതിന് എതിരെയാണ് സാന്ദ്ര തോമസ് രംഗത്തെത്തിയത്.

നേരത്തെ, കലൂര്‍ സ്വദേശിയായ സാന്ദ്രാ തോമസിന്റെ പക്കല്‍ നിന്നും മുഖ്യമന്ത്രിയുടെ പേരു പറഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച കേസിലും പല മാധ്യമങ്ങളും നിര്‍മ്മാതാവായ സാന്ദ്രയുടെ ചിത്രം നല്‍കിയതും വിവാദമായിരുന്നു. ഇതിനെതിരേയും അന്ന് സാന്ദ്ര രംഗത്തെത്തിയിരുന്നു.

പ്രചാരം വര്‍ധിപ്പിക്കാന്‍ ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ മഞ്ഞപ്പത്രങ്ങളെപ്പോലെ സിനിമാതാരങ്ങളുടെ ജീവിതത്തെക്കുറിച്ച് തോന്നുന്നത് വിളിച്ച് പറയുകയാണെന്നായിരുന്നു സാന്ദ്രയുടെ പോസ്റ്റ്.


Also Read : ‘ ആദ്യം കണ്ടത് താളവട്ടമായിരുന്നു അന്ന് മുതല്‍ ആരാധകനായി ‘ മോഹന്‍ലാലിനോടുള്ള ആരാധന തുറന്ന് പറഞ്ഞ് ലോക്‌നാഥ് ബഹ്‌റ


താരങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്ന് അവര്‍ ചിന്തിക്കുന്നില്ലെന്നും മനുഷ്യത്വം എന്നൊന്ന് അവര്‍ക്കില്ലെന്നും സാന്ദ്ര തോമസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Advertisement