പിറവം: പിറവത്ത് പുഴയില്‍ മണല്‍ വാരുന്നതിനിടെ തൊഴിലാളിയെ കാണാതായി. പാഴൂര്‍ അമ്പാട്ട് ജോസി (45)നെയാണ് ഇന്ന് രാവിലെ കാണാതായത്. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും തൊഴിലാളികളും തെരച്ചില്‍ നടത്തുന്നുണ്ട്. രാവിലെ 6.45-ഓടെ പാഴൂര്‍ ഭാഗത്ത് പുഴയിലാണ് സംഭവമുണ്ടായത്. മണല്‍ വാരുന്നതിനായി വള്ളത്തില്‍ നിന്നും മറ്റ് തൊഴിലാളികള്‍ക്കൊപ്പം ജോസും പുഴയിലേക്കിറങ്ങിരുന്നു. ആദ്യം മുങ്ങിയ ജോസ് വെള്ളത്തിന്റെ മുകള്‍പ്പരപ്പിലേക്ക് മണലുമായി പൊങ്ങിവന്നില്ല. ഉടനെ ഒപ്പമുണ്ടായിരുന്നവര്‍ മുങ്ങിനോക്കിയെങ്കിലും ജോസിനെ കണ്ടുകിട്ടിയില്ല.

Malayalam news

Kerala news in English