കൊല്‍ക്കത്ത: അമേരിക്ക കേന്ദ്രമാക്കിയ മെമ്മറി കാര്‍ഡ് നിര്‍മ്മാണ കമ്പനിയായ സാന്‍ഡിസ്‌ക് കോര്‍പറേഷന്‍ കൂടുതല്‍ പരിധിയിലുള്ള മെമ്മറി കാര്‍ഡുകള്‍ പുറത്തിറക്കുന്നു. കമ്പനിയുടെ ഉല്‍പന്നങ്ങളുടെ കൂടുതല്‍ വ്യാപനം ലക്ഷ്യമിട്ടാണ് സാന്‍ഡിസ്‌കിന്റെ പുതിയ നീക്കം.

നൂറ് വര്‍ഷം വരെ ഡാറ്റ ശേഖരിച്ച് വെയ്ക്കാനാവുന്ന മെമ്മറി വോള്‍ട്ടുകള്‍ (Memmory Vault) സാന്‍ഡിസ്‌ക് പുറത്തിറക്കിയിട്ടുണ്ട്. 8ജിബി ശേഖരണ ശേഷിയുള്ള ഡിവൈസുകള്‍ക്ക് 3,499 രൂപയും 16ജിബിക്ക് 5,499 രൂപയുമാണ് വില.

ടാബ്‌ലറ്റുകള്‍, നോട്ബുക്കുകള്‍, ക്യാമറകള്‍, സ്മാര്‍ട് ഫോണുകള്‍ തുടങ്ങിയവയ്ക്കുള്ള ഡാറ്റാ ശേഖരണത്തിന്റെ വിപുലതയാണ് ഇത്‌കൊണ്ട് ഉദ്ദേശിക്കുന്നത്. ഫോട്ടോഗ്രാഫി പ്രേമികള്‍ക്കായി 64ജിബി ശേഷിയുള്ള സാന്‍ഡിസ്‌ക് എക്‌സ്ട്രീം പ്രൊ (SanDisk Etxreme Pro) ഡിവൈസുകള്‍ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 8ജിബി മുതല്‍ 64 ജിബി വരെയുള്ള ഡിവൈസുകള്‍ക്ക് 2,199 രൂപ മുതല്‍ 16,299 രൂപവരെയാണ് വില.

വിപണിയില്‍ ഇപ്പോള്‍ ലഭ്യമായ ഏറ്റവും ചെറിയ യു.എസ്.ബി ഫഌഷ് ഡ്രൈവായ സാന്‍ഡിസ്‌ക് ക്രൂസര്‍ ഫിറ്റിന് (Cruzer fit) 249 രൂപ മുതല്‍ (4ജിബി) 749 രൂപ വരെയാണ് (16ജിബി) വില.