Categories

Headlines

സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് മുഖപത്രം; പാര്‍ട്ടി തള്ളി

sandeshന്യൂദല്‍ഹി: രാംദേവ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം. പാര്‍ട്ടി മുഖപത്രമായ സന്ദേശിന്റെ പുതിയ ലക്കത്തിലെ എഡിറ്റോറിയലില്‍ വന്ന പരാമര്‍ശങ്ങള്‍ സര്‍ക്കാറിനെ വെട്ടിലാക്കിയിരിക്കയാണ്.

രാംദേവിനെ സ്വീകരിക്കാന്‍ നാല് മന്ത്രിമാര്‍ വിമാനത്താവളത്തില്‍ പോയതിനെ എഡിറ്റോറിയല്‍ രൂക്ഷമായി വിമര്‍ശിക്കുന്നു.

നാല് മന്ത്രിമാര്‍ വിമാനത്താവളത്തില്‍ പോകേണ്ട കാര്യമുണ്ടായിരുന്നോയെന്ന് എഡിറ്റോറിയല്‍ ചോദിക്കുന്നു. എഡിറ്റോറിയല്‍ വിവാദമായ സാഹചര്യത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് സന്ദേശിന്റെ സര്‍ക്കുലേഷന്‍ തടഞ്ഞിരിക്കയാണ്.

ഭരണഘടനാപരമായ കാര്യങ്ങള്‍ തെരുവിലേക്ക് വലിച്ചിഴക്കാന്‍ ഇടയാക്കരുതെന്ന് മുഖപത്രത്തില്‍ പറയുന്നു. തിരഞ്ഞെടുക്കപ്പെട്ട പദവിയുടെ അന്തസ്സ് കളങ്കപ്പെടുത്തുന്ന നടപടിയാണിത്. അഴിമതിക്കെതിരെ ക്രിയാത്മകമായ നടപടികളെടുക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണെന്നും മുഖപത്രം പറയുന്നു.

അനില്‍ ശാസ്ത്രിയാണ് സന്ദേശ് എഡിറ്ററായി പ്രവര്‍ത്തിക്കുന്നത്. രാംദേവിനെ സ്വീകരിക്കാന്‍ പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ നാല് മന്ത്രിമാര്‍ വിമാനത്താവളത്തില്‍ പോയത് കോണ്‍ഗ്രസിനുള്ളില്‍ രൂക്ഷമായ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ സന്ദേശിന്റെ എഡിറ്റോറിയലും.

അതേസമയം സന്ദേശിന്റെ എഡിറ്റോറിയല്‍ തള്ളിക്കളയുന്നതായി കോണ്‍ഗ്രസ് വ്യക്തമാക്കി. എഡിറ്ററുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ എഡിറ്റോറിയലായി എഴുതാന്‍ പാടില്ലെന്ന് കോണ്‍ഗ്രസ് വക്താവ് ജനാര്‍ദ്ദനന്‍ ദ്വിവേദി വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.