കമന്റ്‌സ്: സന്ദീപ് പാണ്ഡെ

ഡോ.ബിനായക് സെന്നിനെയും ഭാര്യ ഇലിനയെയും പെണ്‍മക്കളായ അപരാജിതയെയും പ്രണീതയെയും ഞാന്‍ ആദ്യം കാണുന്നത് വരാണസിയിലെ കേന്ദ്ര തിബത്തന്‍ ഇന്ററ്റിറ്റിയൂട്ട് ഓഫ് ഹയര്‍ ലേണിംഗില്‍ വെച്ചാണ്. 1999 ഓഗസ്റ്റ് ആറിന് പൊഖ്‌റാന്‍ സാരാനാഥ് സമാധാന മാര്‍ച്ചിന്റെ സമാപനവേളയിലായിരുന്നു അത്.

ആ സമാധാന യാത്രയെന്നത് നശീകരണത്തിന്റെ പൊഖ്‌റാനിന്‍ നിന്ന് സമാധാനത്തിന്റെ സ്ഥലത്തേക്കുളള സാരാനാഥ് പ്രതീകാത്മക യാത്രയായിരുന്നു. 1998 ല്‍, ഇന്ത്യ ആണവ പരീക്ഷണം നടത്തിയതിന്റെ കൃത്യം ഒന്നാം വാര്‍ഷികത്തില്‍ ആരംഭിച്ച യാത്ര ഹിരോഷിമ ദിനത്തില്‍ സമാപിച്ചു. മാര്‍ച്ചിന്റെ ലക്ഷ്യം ആണവ നിരായുധീകരണത്തിനുവേണ്ടി ആഗോളതലത്തില്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു. ബോധഗയയില്‍ നിന്ന് ജ്ഞാനോദയം കിട്ടിയശേഷം ആദ്യമായി ബുദ്ധന്‍ അഞ്ചുശിഷ്യര്‍ക്ക് ധര്‍മോപദേശം നല്‍കിയത് സാരാനാഥില്‍ വെച്ചാണ്.

മാര്‍ച്ചിന്റെ മുന്നേറ്റത്തിനിടയില്‍, 1500 കി.മീറ്റര്‍ പിന്നിടുമ്പോള്‍, 88ാം ദിനം ഈ കുടുംബം ഇന്ന് ഛത്തീസ്ഗഢിന്റെ ഭാഗമായ റായ്പൂരില്‍ തങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ യാത്രയെ പിന്തുണച്ചുകൊണ്ടുളള തിരക്കിട്ട പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയായിരുന്നു. ഞങ്ങള്‍ പിന്നീട് ഒരു ദേശീയ പൊതുവേദിയായ ആണവനിരായുധീകരണത്തിനും സമാധാനത്തിനും വേണ്ടിയുളള കൂട്ടായ്മയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചു.

ഡോ. സെന്‍ ഇപ്പോള്‍ റായ്പൂര് ജയിലിലാണ്. മാനവികതയുടെയും നീതിയുടെയും ശബ്ദങ്ങളെ നിശബ്ദമാക്കാനുളള ഭീകരനിയമങ്ങളായ ഛത്തീസ്ഗഢ് പ്രത്യേക സുരക്ഷാ നിയമം, 2005 ഉം നിയമവിരുധ നടപടികള്‍ തടയല്‍ 2004 നിയമവും അനുസരിച്ച് കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്തുവെന്ന കാരണങ്ങളാണ് ആരോപിക്കുന്നത്.

ഒരു വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം അദ്ദേഹത്തിന്റെ വിചാരണ അടുത്തു തുടങ്ങിയതേയുളളൂ. സുപ്രീംകോടതി പോലും ജാമ്യം നിഷേധിച്ചു. 89 പ്രോസിക്യൂഷന്‍ സാക്ഷികളില്‍ കോടതിയില്‍ ഹാജരാക്കിയ ആറുപേര്‍ക്കും എതിര്‍വിസ്താരത്തില്‍ പിടിച്ചുനില്‍ക്കാനായില്ല. ബിനായകിനെതിരെ ഒരു തെളിവുമില്ല. അന്യായമായി അദ്ദേഹം തടവിലടയ്ക്കപ്പെടാന്‍ കാരണം ഛത്തീസ്ഗഢില്‍ ആദിവാസികളെ അവര്‍ക്കെതിരെ അക്രമത്തിനുപ്രേരിപ്പിക്കുന്ന ഭരണഘടനാ വിരുദ്ധ സാല്‍വാജദൂം സംഘത്തെ ചോദ്യം ചെയ്യാന്‍ ധൈര്യപ്പെട്ടു എന്നതാണ്.  അടുത്ത പേജില്‍ തുടരുന്നു