കൊച്ചി: വല്ലാര്‍പാടം രാജ്യാന്തര ടെര്‍മിനലിലെ കണ്ടെയ്‌നറില്‍ നിന്ന് ഒരു കോടി രൂപ വില വരുന്ന രക്തചന്ദനം പിടികൂടി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) നടത്തിയ പരിശോധനയിലാണ് രക്തചന്ദനമുട്ടി പിടികൂടിയത്. ദുബായിലേയ്ക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്ന രക്തചന്ദനം. വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ വഴി രക്തചന്ദനം കടത്തുന്്‌നുവെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഏറണാകളും സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡ്രൈവര്‍ ഷിബു, ക്ലീനര്‍ രഘു എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിയ്ക്കാണ് ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. ആന്ധ്രപ്രദേശില്‍ നിന്നു റോഡ് മാര്‍ഗമാണ് ഇവ കൊച്ചിയില്‍ കൊണ്ടു വന്നത്. റബര്‍ മാറ്റെന്ന പേരിലാണ് രക്തചന്ദനം കടത്താന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു കൂടുതല്‍ പേരെ ചോദ്യം ചെയ്യും

Subscribe Us:

ഐ.ജി ടോമിന്‍ തച്ചങ്കരിയുടെ സഹോദരനായ ടിസണ്‍ തച്ചങ്കരിയുടെ സ്ഥാപനമായ ഏഷ്യന്‍ ടെര്‍മിനലില്‍ നിന്നെത്തിയ കണ്ടെയ്‌നറില്‍ നിന്നാണ് രക്തചന്ദനം കണ്ടെടുത്തത്. ഏഷ്യന്‍ ടെര്‍മിനലില്‍ നിന്ന് പോരുമ്പോള്‍ റബ്ബര്‍ മാറ്റ് ആണ് കണ്ടെയ്‌നറില്‍ ഉള്ളതെന്നാണ് രേഖപ്പെടുത്തിയത്.

ഈ കണ്ടെയ്‌നറിനെ പിന്തുടര്‍ന്നുവന്ന ഡി.ആര്‍.ഐ ഉദ്യോഗസ്ഥരെ വല്ലാര്‍പാടം ടെര്‍മിനലിനുള്ളിലേയ്ക്ക് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ കടത്തിവിടാഞ്ഞത് വിവാദമായി. വല്ലാര്‍പാടം രാജ്യാന്തര ടെര്‍മിനല്‍ സ്ഥിതി ചെയ്യന്ന സ്ഥലം പ്രത്യേക സാമ്പത്തിക മേഖലയായതിനാല്‍ സുരക്ഷാപ്രശ്‌നമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഡി.ആര്‍.ഐ ഉദ്യോഗസ്ഥരെ തടഞ്ഞത്. ഒന്നര മണിക്കൂറോളം പുറത്തുനിന്നതിന് ശേഷം പിന്നീട് പോലീസിന്റെ സഹായത്തോടെ ഉള്ളില്‍ കടന്ന ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിലാണ് രക്തചന്ദനം പിടികൂടിയത്.

malayalam news