തിരുവനന്തപുരം: മലയാളത്തിന്റെ പെരുന്തച്ചന്റെ ഓര്‍മ്മകളുണര്‍ത്തി ശംഖുമുഖത്ത് മണല്‍ ശില്പം ഒരുങ്ങി.

Ads By Google

തിരുവന്തപുരത്തെ സാംസ്‌കാരിക സംഘടനയായ ഫ്രെയിമിന്റെ ആഭിമുഖ്യത്തിലാണ് മണല്‍ ശില്‍പ്പം നിര്‍മ്മിച്ചത്. മൂന്ന് മണിക്കൂര്‍ കൊണ്ടാണ് ശില്‍പ്പം നിര്‍മ്മിച്ചത്.

പ്രശസ്ത മണല്‍ ശില്‍പ്പി ദീപക് മൗത്താട്ടിലിന്റെ നേതൃത്വത്തില്‍ ഒരു സംഘം കലാകാരന്മാരാണ് ശില്‍പ്പ നിര്‍മ്മാണത്തിന്റെ പുറകില്‍.

വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങള്‍ക്ക് തിലകന്‍ ജീവന്‍ നല്‍കിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ചലച്ചിത്ര ജീവിതത്തില്‍ നാഴികകല്ലായ പെരുന്തച്ചന്‍ എന്ന കഥാപാത്രമാണ് ശില്‍പ്പത്തിനായി തിരഞ്ഞെടുത്തത്.