എഡിറ്റര്‍
എഡിറ്റര്‍
എസ്.ബി.ടി-ജെ.പി.എല്‍ : സനത് ജയസൂര്യ തിരുവനന്തപുരത്തെത്തി
എഡിറ്റര്‍
Saturday 30th November 2013 11:11am

sanat-jayasurya

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന എസ്  ബി ടി ജെ പി എല്ലിന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ എത്തി.

ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ജയസൂര്യ പറന്നിറങ്ങി. എസ് ബി ടി ജെ പി എല്ലിന്റെ  ബ്രാന്‍ഡ് അംബാസിഡര്‍ ആയ സിനിമാതാരം ശ്വേത മേനോനും സമാപന ചടങ്ങുകള്‍ക്കായി ഇന്നു വൈകുന്നേരം മൂന്നിന് സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെത്തും.

താരപ്പകിട്ടും  വിജയഹ്ലാദവും ഒത്തുചേരുന്ന  ചടങ്ങില്‍  രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഒത്തുചേരും.  പ്രവേശനം സൗജന്യമാണ്.

ജയസൂര്യയെ നേരില്‍ കാണുന്നതിനും അദ്ദേഹം തങ്ങളുടെ കണ്‍മുന്നില്‍ ബാറ്റു വീശുന്നതിന് സാക്ഷ്യം വഹിക്കുന്നതിനുമായി സംസ്ഥാനമൊട്ടാകെയുള്ള ക്രിക്കറ്റ് പ്രേമികള്‍ തലസ്ഥാനത്തേയ്ക്ക് എത്തിത്തുടങ്ങി.

മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം നായകനും നിലവില്‍ ശ്രീലങ്കന്‍  പാര്‍ലമെന്റ്  അംഗവുമായ സനത് ജയസൂര്യ ക്രിക്കറ്റിനോടുള്ള തന്റെ അടങ്ങാത്ത  അഭിനിവേശവും  കേരളത്തിലെ മാധ്യമ പ്രവര്ത്തകരോടുള്ള  സ്‌നേഹവും കൊണ്ടാണ് സമാപനചടങ്ങില്‍  വിശിഷ്ടാതിഥിയായി എത്തുന്നത്.

.ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ  ഭാഗമായി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള  ജയസൂര്യ  ജെ പി എല്ലില്‍ എത്തുന്നത്  തലസ്ഥാനം ആവേശത്തോടെയാണ്  കാത്തിരിക്കുന്നത്.

Advertisement