കോഴിക്കോട്: എഴുത്തുകാരന്‍ ഉണ്ണി ആറിന്റെ 2003ല്‍ പ്രസിദ്ധീകരിക്കപ്പെട്ട കഥയും അതേപേരില്‍ സനല്‍കുമാര്‍ ശശിധരന്‍ 2015ല്‍ സംവിധാനം ചെയ്ത സിനിമയുമായ ഒഴിവുദിവസത്തെ കളി സ്വിസ് നോവലിസ്റ്റ് ഫ്രെഡറിക് ഡ്യൂറന്‍മ്മറ്റിന്റെ ജര്‍മന്‍ കൃതിയായ എ ഡെയ്ഞ്ചറസ് ഗെയിമിന്റെ കോപ്പിയടിയാണെന്ന ആരോപണത്തിന് മറുപടിയുമായി സനല്‍കുമാര്‍ രംഗത്ത്.

Subscribe Us:

ഉണ്ണി ആര്‍ ന്റെ ഒഴിവുദിവസത്തെ കളി എന്ന കഥയും അതിനെ അടിസ്ഥാനമാക്കി ഞാന്‍ സംവിധാനം ചെയ്ത ഒഴിവുദിവസത്തെ കളി എന്ന സിനിമയും മോഷണമാണെന്ന് ആരോപിച്ചുകൊണ്ടുള്ള ലേഖനവും ചില ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലെ കുറിപ്പുകളും ശ്രദ്ധയില്‍പെട്ടു. സിനിമ ചെയ്യുമ്പോഴോ അതിനുമുന്നെയോ ഉണ്ണി ആറിന്റെ കഥയല്ലാതെ ഇതുമായി ബന്ധപ്പെട്ടതോ സാദൃശ്യമുള്ളതോ ആയ മറ്റൊന്നും വായിച്ചിട്ടില്ലാത്തതുകൊണ്ടും ഉണ്ണിയുടെ കഥയാണ് എന്നെ പ്രചോദിപ്പിച്ചതെന്നത് കൊണ്ടും അതിന് സിനിമയില്‍ ക്രെഡിറ്റുള്ളതുകൊണ്ടും ഇതേക്കുറിച്ച് എന്തെങ്കിലും പറയേണ്ട കാര്യമില്ല എന്ന് കരുതിയതാണ്. പക്ഷെ വളരെയേറെ സുഹൃത്തുക്കള്‍ എന്റെ അഭിപ്രായം ചോദിക്കുന്നതുകൊണ്ട് ഇതെഴുതുന്നു. എന്നു പറഞ്ഞാണ് സനല്‍കുമാര്‍ തന്റെ വിശദീകരണം നല്‍കുന്നത്.

മോഷ്ടിച്ചു എന്ന് പറയുന്ന പുസ്തകമോ അതിനെ ഉപജീവിച്ചുണ്ടാക്കി എന്ന് പറയുന്ന നാടകമോ ടെലിസിനിമയോ ഒന്നും തന്നെ താന്‍ കണ്ടിട്ടുമില്ല. മൗലീകമല്ല എന്ന് തോന്നലുണ്ടായാല്‍ താന്‍ തന്നെയാവും എന്റെ പ്രോജക്ട് ആദ്യം ഉപേക്ഷിക്കുക. കേരളത്തിലെല്ലായിടത്തും എത്രയോ കാലങ്ങള്‍ക്ക് മുന്നേ പ്രചാരത്തിലുള്ള ഒരു നേരംപോക്ക് കളിയാണ് കള്ളനും പോലീസും കളി അതാണ് ഉണ്ണിയുടെ കഥയ്ക് ആധാരം. സമാനമായ സാഹചര്യങ്ങള്‍ ഉള്ള എല്ലാ സ്ഥലങ്ങളിലും അത്തരത്തില്‍ നാടകീയമായ കഥകള്‍ സ്വാഭാവികമായും ഉണ്ടാവാന്‍ സാധ്യതയുമുണ്ടെന്നും അദ്ദേഹം പറയുന്നു.


Also Read:  ‘ഫത്‌വ പിന്നാലെ വരുന്നുണ്ട്, സൂക്ഷിച്ചോ’; രാവണന്‍ സീതയെ പാര്‍പ്പിച്ച അശോകവനം സന്ദര്‍ശിച്ച മുഹമ്മദ് ഷമിയ്‌ക്കെതിരെ ഭീഷണിയുമായി മതമൗലികവാദികള്‍; വില്ലന്മാരെ നിര്‍ത്തി പൊരിച്ച് ആരാധകര്‍


സിനിമയോ കഥയോ ആ കളി ഉണ്ടാക്കാന്‍ സാധ്യതയുള്ള നാടകീയത മാത്രമല്ല കൈകാര്യം ചെയ്യുന്നത്. ഇങ്ങനെ പറഞ്ഞാല്‍ ഒരുപക്ഷെ ഇനിയിപ്പോള്‍ ആ കളി തന്നെ മോഷണമാണെന്ന് പറഞ്ഞ് ആരെങ്കിലും വരാന്‍ സാധ്യത കാണുന്നുണ്ട്. ആ കളി കളിച്ചിരുന്നവരെല്ലാം നൈതിക ബോധം കാരണം തലയുയര്‍ത്തി നടക്കരുതെന്ന് ലേഖനങ്ങളും വരുമായിരിക്കും. ഈ വിഷയത്തില്‍ ഇതല്ലാതെ മറ്റൊന്നും പറയാനില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഉണ്ണി ആര്‍ ന്റെ ഒഴിവുദിവസത്തെ കളി എന്ന കഥയും അതിനെ അടിസ്ഥാനമാക്കി ഞാന്‍ സംവിധാനം ചെയ്ത ഒഴിവുദിവസത്തെ കളി എന്ന സിനിമയും മോഷണമാണെന്ന് ആരോപിച്ചുകൊണ്ടുള്ള ലേഖനവും ചില ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലെ കുറിപ്പുകളും ശ്രദ്ധയില്‍പെട്ടു. സിനിമ ചെയ്യുന്‌പോഴോ അതിനുമുന്നെയോ ഉണ്ണി ആര്‍ ന്റെ കഥയല്ലാതെ ഇതുമായി ബന്ധപ്പെട്ടതോ സാദൃശ്യമുള്ളതോ ആയ മറ്റൊന്നും വായിച്ചിട്ടില്ലാത്തതുകൊണ്ടും ഉണ്ണിയുടെ കഥയാണ് എന്നെ പ്രചോദിപ്പിച്ചതെന്നത് കൊണ്ടും അതിന് സിനിമയില്‍ ക്രെഡിറ്റുള്ളതുകൊണ്ടും ഇതേക്കുറിച്ച് എന്തെങ്കിലും പറയേണ്ട കാര്യമില്ല എന്ന് കരുതിയതാണ്. പക്ഷെ വളരെയേറെ സുഹൃത്തുക്കള്‍ എന്റെ അഭിപ്രായം ചോദിക്കുന്നതുകൊണ്ട് ഇതെഴുതുന്നു. വാസ്തവത്തില്‍ ഉണ്ണിയുടെ കഥയില്‍ നിന്നുതന്നെ ഏറെ വ്യത്യസ്തമാണ് സിനിമ. മോഷ്ടിച്ചു എന്ന് പറയുന്ന പുസ്തകമോ അതിനെ ഉപജീവിച്ചുണ്ടാക്കി എന്ന് പറയുന്ന നാടകമോ ടെലിസിനിമയോ ഒന്നും തന്നെ ഞാന്‍ കണ്ടിട്ടുമില്ല. മൗലീകമല്ല എന്ന് തോന്നലുണ്ടായാല്‍ ഞാന്‍ തന്നെയാവും എന്റെ പ്രോജക്ട് ആദ്യം ഉപേക്ഷിക്കുക. കേരളത്തിലെല്ലായിടത്തും എത്രയോ കാലങ്ങള്‍ക്ക് മുന്നേ പ്രചാരത്തിലുള്ള ഒരു നേരംപോക്ക് കളിയാണ് കള്ളനും പോലീസും കളി അതാണ് ഉണ്ണിയുടെ കഥയ്ക് ആധാരം. സമാനമായ സാഹചര്യങ്ങള്‍ ഉള്ള എല്ലാ സ്ഥലങ്ങളിലും അത്തരത്തില്‍ നാടകീയമായ കഥകള്‍ സ്വാഭാവികമായും ഉണ്ടാവാന്‍ സാധ്യതയുമുണ്ട്. സിനിമയോ കഥയോ ആ കളി ഉണ്ടാക്കാന്‍ സാധ്യതയുള്ള നാടകീയത മാത്രമല്ല കൈകാര്യം ചെയ്യുന്നത്. ഇങ്ങനെ പറഞ്ഞാല്‍ ഒരുപക്ഷെ ഇനിയിപ്പോള്‍ ആ കളി തന്നെ മോഷണമാണെന്ന് പറഞ്ഞ് ആരെങ്കിലും വരാന്‍ സാധ്യത കാണുന്നുണ്ട്. ആ കളി കളിച്ചിരുന്നവരെല്ലാം നൈതിക ബോധം കാരണം തലയുയര്‍ത്തി നടക്കരുതെന്ന് ലേഖനങ്ങളും വരുമായിരിക്കും ?? ഈ വിഷയത്തില്‍ ഇതല്ലാതെ മറ്റൊന്നും പറയാനില്ല.