വിവാഹശേഷം സിനിമയിലേക്ക് കടന്ന് വന്നവരും സിനിമയില്‍ നിന്ന് പോയവരും മലയാളസിനിമയുടെ കഴിഞ്ഞകാല ചരിത്രമാണ്. ഇതില്‍ നിന്ന് ഒട്ടും വ്യത്യസ്തയാവുന്നില്ല സംവൃത സുനില്‍. തന്റെ അവസാന സിനിമയുടെ ചിത്രീകരണത്തിലുടനീളം സംവൃത സങ്കടം മറച്ച് വെച്ചാണ് അഭിനയിക്കുന്നത്.

Ads By Google

Subscribe Us:

ലാല്‍ജോസിന്റെ ‘ഡയ്മണ്ട് നെക്ലെയ്‌സ്’  സംവൃതയുടെ അഭിനയജീവിതത്തിലെ മഹത്തായ വിജയമായിരുന്നു. ആ വിജയം ആഘോഷിക്കുന്നതിനിടെ താന്‍ സിനിമയുമായി പ്രണയത്തിലാണെന്ന് പ്രേക്ഷകരോട് പറഞ്ഞുകൊണ്ട് സംവൃത തേങ്ങി. തന്റെ അഭിനയജീവിതത്തില്‍ ചെയ്ത വേഷങ്ങളില്‍ ഏറ്റവും മികച്ചതാണ് ഡയ്മണ്ട് നെക്ലെയ്‌സിലേതെന്ന് സംവൃത പറഞ്ഞു.

ആ സിനിമ തന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നുവെന്നും ചിത്രത്തില്‍ ഒപ്പം അഭിനയിച്ച ഫഹദ് ഫാസില്‍ ഒരുപാട്  പ്രോത്സാഹനങ്ങള്‍ നല്‍കിയെന്നും സംവൃത അറിയിച്ചു.

താന്‍ പ്രേക്ഷകരുമായി നോരിട്ട് സംവദിക്കുന്ന അവസാന പരിപാടിയായിരിക്കുമിതെന്നും തന്റെ ആദ്യചിത്രമായ ‘രസികനും’ അവസാന ചിത്രം ‘അയാളും ഞാനും തമ്മിലും’ ലാല്‍ ജോസ് ചിത്രമാണ്. അപ്രതീക്ഷിതമായാണ് ഇങ്ങനെയെല്ലാം സംഭവിച്ചത് എന്നും സംവൃത കൂട്ടിച്ചേര്‍ത്തു.