Categories

ഗാലക്‌സി എസ് 5 ഏപ്രിലില്‍ എത്തും

s5

പുതുവര്‍ഷം പിറന്നത് മുതല്‍ സാംസങ് കുടുംബത്തിലെ പുതിയ അതിഥിയെ പ്രതീക്ഷിച്ചിരിക്കുകയാണ് ടെക് ലോകം. ഗാലക്‌സി എസ്5 നെയാണ് ഏവരും പ്രതീക്ഷിച്ചിരിക്കുന്നത്.

ഏപ്രിലില്‍ സാംസങ് എസ്5 പുറത്തിറക്കുമെന്നാണ് അറിയുന്നത്. നെക്സ്റ്റ് ജനറേഷന്‍ ഗാലക്‌സി ഗിയര്‍ സ്മാര്‍ട് വാച്ചും എസ്5 നൊപ്പം എത്തുമെന്നാണ് അറിയുന്നത്.

ഐ സ്‌കാനര്‍ ടെക്‌നോളജിയുമായിട്ടാവും എസ്5 എത്തുക എന്നും വാര്‍ത്തയുണ്ട്. കമ്പനി ഇതിനായുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നാണ് അറിയുന്നത്. ആപ്പിള്‍ ഐഫോണിനോട് ഏറ്റുമുട്ടാന്‍ തയ്യാറായി തന്നെയാണ് സാംസങ് പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നത്.

ആന്‍ഡ്രോഡിയിഡ് ഏറ്റവും പുതിയ വേര്‍ഷന്‍ കിറ്റ്കാറ്റ് 4.4 ആവും എസ്5ലുണ്ടാവുക. 3ജിബി റാമും പ്രതീക്ഷിക്കുന്നുണ്ട്. പ്ലാസ്റ്റിക്കിന് പകരം മെറ്റാലിക് ബോഡിയാണ് പ്രതീക്ഷിക്കുന്ന മറ്റൊരു മാറ്റം.

Tagged with: