ലോസ് ആഞ്ചല്‍സ്: ന്യൂട്രോണ്‍ ബോംബിന്റെ ഉപജ്ഞാതാവ് സാമുവല്‍ കൊഹന്‍ അന്തരിച്ചു. 1958ല്‍ ശീതയുദ്ധസമയത്താണ് കൊഹന്‍ ന്യൂട്രോണ്‍ ബോംബ് വികസിപ്പിച്ചത്.

1981ല്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് റീഗനാണ് ന്യൂട്രോണ്‍ ബോംബുകള്‍ നിര്‍മ്മിക്കാനുള്ള അനുമതി നല്‍കിയത്. എന്നാല്‍ സോവിയറഅറ് റഷ്യയുടെ ടാങ്കുകളെ തകര്‍ക്കാനായി നിര്‍മ്മിച്ച ഇവ പിന്നീട് നിര്‍വീര്യമാക്കി കളയുകയായിരുന്നു.

Subscribe Us:

ശക്തിയേറിയ ന്യൂട്രോണുകളാണ് ബോംബ്‌സ്‌ഫോടനസമയത്ത് പുറത്തേക്ക് വമിക്കുക. കെട്ടിടങ്ങള്‍ക്ക് കേടുപാടില്ലാതെ ജീവജാലങ്ങള്‍ക്ക് മാത്രം വിനാശംവരുത്തുന്നതാണ് ന്യൂട്രോണ്‍ ബോംബ്.